News

ഹജ്ജ് രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും.

ഒമാൻ:അടുത്ത വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 17ന് രജിസ്ട്രേഷൻ അവസാനിക്കും. 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഹജ്ജിന് അപേക്ഷിക്കാൻ കഴിയുക.

അടുത്തവർഷം ഹജ്ജിന് പോവാൻ ആഗ്രഹിക്കുന്നവർ https://hajj.om എന്ന വെബ് സൈറ്റ് വഴി രജിസ്േട്രഷൻ നടത്തണം. കഴിഞ്ഞയാഴ്ചയാണ് ഔഖാഫ് മതകാര്യ മന്ത്രാലയം ഇതു സംബന്ധമായ മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹജ്ജ് കാര്യ സാമ്ബത്തിക വിഭാഗം ഉപ മേധാവി അഹ്മദ് അലി അല്‍ കാബി, തീർഥാടന വിഭാഗം ഉപമേധാവി അബ്ദുല്‍ അസീസ് മസ്‌ഊദ് അല്‍ ഖാഫ്രി എന്നിവരാണ് ഇതു സംബന്ധമായ അറിയിപ്പ് നല്‍കിയത്. ഹജ്ജ് തീർഥാടനത്തിന് പോവുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായവുമാണ് ഒമാനി ഹജ്ജ് മിഷൻ നല്‍കുക.

കഴിഞ്ഞ വർഷം 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തിരഞ്ഞെടുത്തത്. ഇതില്‍ 51 ശതമാനം സ്ര്തീകളാണ്. 6,903 സ്ത്രീകളും 6,683 പുരുഷന്മാരുമാണ് കഴിഞ്ഞ വർഷം ഹജ്ജിന് പുറപ്പെട്ടത്. ഇതില്‍ 32.3 ശതമാനം തീർഥാടകരും 46 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. 42.4 ശതമാനം പേർ 31നും 45 നും ഇടയിലുള്ളവരും 20 ശതമാനം പേർ 60 വയസ്സിന് മുകളിലുള്ളവരുമാണ്.

ഈ വർഷം ഒമാനില്‍നിന്ന് 14,000 പേർക്കാണ് ഹജ്ജിന് പോവാൻ അനുവാദം ലഭിക്കുക. ഓണ്‍ലൈനായി ഈ മാസം 17വരെ രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമാണ് അടുത്ത വർഷം ഹജ്ജിന് പോവാൻ കഴിയുക. അപേഷകരില്‍നിന്ന് നറുക്കെടുപ്പ് വഴിയാണ് ഹജ്ജ് യാത്രക്കാരെ കണ്ടെത്തുക.

ഓണ്‍ ലൈൻ രജിസ്ട്രേഷൻ നടത്തുമ്ബോള്‍തന്നെ അപേക്ഷ സ്വീകരിക്കപ്പെട്ടോ നിരസിക്കപ്പെട്ടോ എന്ന് അറിയാൻ കഴിയും. ഇങ്ങനെ അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടവരില്‍നിന്നാണ് നറുക്കെടുപ്പ് നടത്തുക. ഒമാനില്‍നിന്നുള്ള ഹജ്ജ് കമ്ബനികള്‍ വഴിയാണ് ഇവർക്ക് പോവാൻ കഴിയുക.

കഴിഞ്ഞ വർഷം14,000 പേരുടെ അപേക്ഷകളാണ് സ്വീകരിക്കപ്പെട്ടത്. ഇതില്‍ 500 വിദേശികള്‍ക്കാണ് അവസരം ലഭിച്ചത്. 500 വിദേശികളില്‍ 250 അറബികളായ വിദേശികള്‍ക്കും 250 എണ്ണം അറബികളല്ലാത്തവരായ വിദേശികള്‍ക്കുമായി നീക്കിവെച്ചിരുന്നു.

കഴിഞ്ഞ വർഷം 63ലധികം മലയാളികള്‍ ഒമാനില്‍നിന്ന് ഹജ്ജിന് പോയിരുന്നു. സുന്നി സെന്റർ വഴി 43 മലയാളികളും പോയിരുന്നു. ഒരാളില്‍ നിന്ന് 2,600 റിയാലാണ് കഴിഞ്ഞ വർഷം ഈടാക്കിയരുന്നത്. വിമാന മാർഗമാണ് ഇവർ ഹജ്ജിന് പോയത്.

ഈവർഷവും ഹജ്ജിന് പോകുന്നവർക്ക് എല്ലാ സേവനങ്ങളും ചെയ്യുമെന്നും തങ്ങളുടെ ഹജ്ജ് സെല്‍ പ്രവർത്തനമാരംഭിച്ചതായും സുന്നി സെന്റർ ഹജ്ജ് സെല്‍ കണ്‍വീനർ സാജുദ്ദീൻ ബഷീർ പറഞ്ഞു. ഹജ്ജ് രജിസ്ട്രേഷന് ആവശ്യമായ എല്ലാ സഹകരണവും നല്‍കും.

ഇതുവരെ 25 പേർ രജിസ്ട്രേഷനും മറ്റുമായി സമീപിച്ചു. രജിസ്ട്രേഷൻ ആഗ്രഹിക്കുന്നവർ റസിഡന്റ് കാർഡ് കോപ്പിയും പാസ്പോർട്ട് കോപ്പിയും നല്‍കണം. കഴിഞ്ഞ വർഷം ദീർഘകാലമായി ഒമാനില്‍ കഴിയുന്നവർക്കാണ് ഒമാൻ ഹജജ് മിഷൻ മുൻഗണന നല്‍കിയത്.

2011ന് മുമ്ബ് ഒമാനില്‍ എത്തിയവർക്കായിരുന്നു മുൻഗണന. ഈ വർഷത്തെ മാനദണ്ഡങ്ങള്‍ പിന്നീട് അറിയാൻ സാധിക്കും. ഹജ്ജിനു പോവാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ കാലയളവില്‍ രജിസ്റ്റർ ചെയ്യാൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS:Hajj registration will start on Monday.

Related Articles

Back to top button