ഉന്നതവിദ്യാഭ്യാസരംഗത്ത് സഹകരണത്തിന് ഒമാനും തുര്‍ക്കിയയും
ഒമാൻ:ഉന്നതവിദ്യാഭ്യാസരംഗത്ത് സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒമാനും തുർക്കിയയും ധാരണപത്രത്തില്‍ ഒപ്പുവെച്ചു.
ഒമാൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ നവീകരണ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അല്‍ മഹ്‌റൂഖി, തുർക്കിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയർമാൻ പ്രഫ ഡോ. എറോള്‍ ഓസ്വാർ എന്നിവരാണ് അങ്കാറയില്‍ നടന്ന ചടങ്ങില്‍ ഒപ്പുവെച്ചത്.
സ്കോളർഷിപ്പുകളുടെയും അക്കാദമിക് ഗ്രാൻറുകളുടെയും കൈമാറ്റം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്പര അംഗീകാരം, അറിവിന്റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റം എന്നിവയുള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍ ധാരണ പത്രത്തിന്റെ പരിധിയില്‍ വരുന്നു.
ഗവേഷണ, ഇന്നവേഷൻ പരിപാടികള്‍ സ്ഥാപിക്കുന്നതിലും തൊഴില്‍ വിപണിയില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിലും സാങ്കേതിക മുന്നേറ്റങ്ങളില്‍ നിക്ഷേപിക്കുന്നതിലും സഹകരിച്ചുള്ള അനുഭവങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ധാരണ പ്രകാരം പദ്ധതിയിടുന്നു.
സ്കോളർഷിപ്പുകളുടെയും വിദ്യാർഥി കൈമാറ്റങ്ങളുടെയും എണ്ണം വർധിപ്പിക്കാനും അറബിക്, ടർക്കിഷ് ഭാഷകള്‍ പഠിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഒമാനി-ടർക്കിഷ് നോളജ് ഡയലോഗ് ഫോറം മസ്കത്തില്‍ സംഘടിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
STORY HIGHLIGHTS:Oman and Turkey to cooperate in higher education