Business

മസ്‌കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പഴയ ടെര്‍മിനലില്‍ നിക്ഷേപാവസരം പ്രഖ്യാപിച്ച്‌ ഒമാൻ എയര്‍പോര്‍ട്ട്‌സ്

ഒമാൻ:ഇന്റർനാഷണല്‍ എയർപോർട്ട് പഴയ ടെർമിനലിന് ഒമാൻ എയർപോർട്ട്‌സ് കമ്ബനി നിക്ഷേപാവസരം പ്രഖ്യാപിച്ചു. വാണിജ്യ ആവിശ്യങ്ങള്‍ക്കായി നവീകരിക്കാനും നിയന്ത്രിക്കാനുമാണ് അവസരം.

ബി.ഒ.ടി (ബില്‍ഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ) മാതൃക പിന്തുടരുന്ന പദ്ധതിയില്‍ പ്രാദേശിക-അന്താരാഷ്ട്ര കമ്ബനികളെയാണ് ക്ഷണിച്ചത്.

പങ്കെടുക്കാൻ തല്‍പരരായ കമ്ബനികള്‍ ബിഡ് ബോണ്ട് സമർപ്പിക്കണം. പ്രാദേശികമായി രജിസ്റ്റർ ചെയ്ത ബാങ്കിന്റെ ഗ്യാരന്റിയാണ് സമർപ്പിക്കേണ്ടത്. ഗ്യാരന്റി ഇന്റേർണല്‍ ടെന്റർ കമ്മറ്റിയുടെ ചെയർമാനെ അഭിസംബോധന ചെയ്യുകയും ബിഡ് സമർപ്പിക്കുന്ന തീയതി മുതല്‍ 180 ദിവസത്തേക്ക് സാധുതയുള്ളതായി തുടരുകയും വേണം എന്ന് ഒമാൻ എയർപോർട്ട്‌സ് കമ്ബനി പുറത്തുവിട്ട റിക്വയർമെന്റ് ഫോർ പ്രപ്പോസല്‍ ഡോക്യുമെന്റില്‍ പറയുന്നു.

STORY HIGHLIGHTS:Oman Airports has announced an investment opportunity in the old terminal at Muscat International Airport

Related Articles

Back to top button