News

ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ പ്രവാസി ജീവനക്കാർക്ക് ലഭിക്കേണ്ട ഗ്രാറ്റിവിറ്റി ആനുകൂല്യം പുതുക്കി തൊഴിൽ മന്ത്രാലയം

ഒമാനിൽ ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ പ്രവാസി ജീവനക്കാർക്ക് ലഭിക്കേണ്ട ഗ്രാറ്റിവിറ്റി ആനുകൂല്യം പുതുക്കി തൊഴിൽ മന്ത്രാലയം. ഇനി മുതൽ ഓരോ വർഷവും ഒരു മാസത്തെ മുഴുവൻ ശമ്പളവും ഗ്രാറ്റിവിറ്റി ഇനത്തിൽ നൽകണം.

ഈ വർഷം ജൂലൈ 24 പുറത്തിറക്കിയ രാജകീയ ഉത്തരവിൻ്റെ അടി സ്ഥാനത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ വർഷം മുതൽ തന്നെ ഒരു മാസത്തെ ശമ്പളം ഗ്രാറ്റിവിറ്റിയായി നൽകണമെന്നതാണ് പുതിയ നിയമം. 2023 ജൂലൈ 31 മുതലാണ് പുതിയ ആനുകൂല്യം നിലവിൽ വന്നത്.

31.7.2023 ശേഷം ജോലിയിൽ ചേർന്നവർക്ക് ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ ഓരോ വർഷവും ഒരു മാസത്തെ ശമ്പളം എന്നാതാണ് ഗ്രാറ്റിവിറ്റിയുടെ കണക്ക്. ഇത് ജോലിയിൽ ചേർന്ന ആദ്യ വർഷം മുതൽ കണക്കാക്കുകയും ചെയ്യും.

സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിൻ്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് മേൽ പറഞ്ഞ ഗ്രാറ്റിവിറ്റി ലഭിക്കുകയെന്നും പുതിയ തൊഴിൽ നിയമത്തിന്റെ ആറാം ഖന്ധികയിൽ പറയുന്നു. തൊഴിൽ അവസാനിപ്പിച്ച് ജോലിയിൽ നിന്ന് പിരിഞ്ഞു പോവുമ്പോൾ നൽകുന്ന ആനുകുല്യത്തെ പറ്റിയുള്ള മാർഗനിർദ്ദേശങ്ങളാണ് ഇതിൽ വ്യക്ത മാക്കുന്നത്.

അതേസമയം, ജോലിയിൽ നിന്ന് പിരിയുന്ന അവസാന മാസത്തെ ശമ്പളത്തിൻ്റെ അടി സ്ഥാനത്തിലാണ് ഗ്രാറ്റിവിറ്റി കണക്കാക്കുക. പഴയ ഗ്രാറ്റിവിറ്റി നിമയം നിലവിലുള്ളപ്പോൾ ജോലിയിൽ പ്രവേശിച്ചവർക്ക് ഇതേ അടിസ്സഥാനത്തിൽ തന്നെയായിരിക്കും ഗ്രാറ്റിവിറ്റി ലഭിക്കുക.

എന്നാൽ, പഴയ ഗ്രറ്റവിറ്റി നിയമവും പുതിയ ഗ്രാറ്റിവിറ്റി നിയമവും ബാധിക്കുന്ന കാലത്ത് ജോലിയിൽ പ്രവേശിച്ചവർക്ക് പഴയ നിയമകലത്ത് പകുതി മാസ ശമ്പള ഗ്രാറ്റിവിറ്റിയും പുതിയ നിയമം നടപ്പിലായത് മുതൽ ഒരു മാസ ശമ്പള ഗ്രാറ്റിവിറ്റിയുമാണ് ലഭിക്കുകയെന്ന് നിയമത്തിൽ പറയുന്നു.

ഉദാഹരണത്തിന് 2021 ആഗസ്ത് ഒന്നിന് 500 റിയാൽ ബേസിക് ശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരന് ജൂലൈ 2023 വരെ പകുതി മാസ ശമ്പളമായ 250 റിയാലും നിയമം നടപ്പിൽ വന്ന ജൂലൈ 2023 മുതൽ ഒരു മാസത്തെ ശമ്പളമായ 500 റിയാലും ഒരു വർഷത്തിന് ഒരു മാസം എന്ന കണക്കിൽ ഗ്രാറ്റിവിറ്റിയായി ലഭിക്കും.

അതേസമയം, പഴയ നിയമം അനുസരിച്ച് വിദേശ ജീവനക്കാർക്ക് ആദ്യത്തെ മുന്ന് വർഷം 15 ദിവസത്തെ ബേസിക് ശമ്പളവും പിന്നീടുള്ള വർഷങ്ങളിൽ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റിവിറ്റിയായി നൽകേണ്ടിയിരുന്നത്.

STORY HIGHLIGHTS:The Ministry of Labor has revised the gratuity benefits to be received by expatriate employees on leaving their jobs

Related Articles

Back to top button