News

ഒമാൻ ദേശീയ ഫോസില്‍ ശേഖരണ ഡാറ്റ ബുക്ക്ലെറ്റ് പുറത്തിറക്കി

ഒമാൻ:ഒമാൻ ദേശീയ ഫോസില്‍ ശേഖരണ ഡാറ്റ ബുക്ക്ലെറ്റ് പുറത്തിറക്കി. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശേഖരങ്ങളില്‍ നിന്നുള്ള ഡോക്യുമെന്റേഷൻ റിലീസ് പരമ്ബരയുടെ രണ്ടാം ഘട്ടമായാണ് 111 പേജുള്ള ബുക്ക്ലെറ്റ് പ്രസിദ്ധീകരിച്ചത്.

ഫോസിലുകള്‍, അവയുടെ രൂപവത്കരണങ്ങള്‍, വർഗീകരണങ്ങള്‍, മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മാതൃകകളുടെ ശാസ്ത്രീയ നാമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആമുഖം ബുക്ക്‌ലെറ്റ് നല്‍കുന്നു. മ്യൂസിയത്തിലെ ദേശീയ ഫോസില്‍ ശേഖരത്തില്‍ 1,400-ലധികം മാതൃകകളുണ്ട്.

വിവിധ ഫോസിലുകളുടെ വിവരണവും ശേഖരിച്ച സ്ഥലമടക്കമുള്ള വിവരങ്ങളും ബുക്ക്ലെറ്റ് രേഖപ്പെടുത്തുന്നു. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പഴക്കമുള്ള ഫോസില്‍ 570 ദശലക്ഷം വർഷങ്ങള്‍ പഴക്കമുള്ള ഏകകോശ ആല്‍ഗ ഫോസിലാണ്. ദുക്മിനടുത്തുള്ള സിദ്ർ പ്രദേശത്ത് നിന്നാണ് ഇത് കണ്ടെത്തിയത്.

ദിനോസറുകള്‍, ആനകള്‍, കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ വംശനാശം സംഭവിച്ച മൃഗങ്ങളുടെ അസ്ഥികള്‍, മരങ്ങള്‍, അതുപോലെ ഉരഗങ്ങളുടെയും ഉഭയജീവികളുടെയും ഫോസിലുകള്‍, മുതലകള്‍, കടലാമകള്‍ തുടങ്ങിയവയാണ് ദേശീയ ഫോസില്‍ ശേഖരണത്തിലുള്ളത്.

STORY HIGHLIGHTS:Oman releases National Fossil Collection Data Booklet

Related Articles

Back to top button