News

സൂറിലെ സാമൂഹ്യ പ്രവർത്തകർ യാത്രയയപ്പ് നൽകി

സൂർ: സൂറിലെ ആരോഗ്യ മേഖലയിൽ ദീർഘകാലത്തെ സേവനത്തിനുശേഷം ഒമാനിലെ പ്രവാസ ജീവിതത്തിൽനിന്നും പടിയിറങ്ങുന്ന  ഡോ. പ്രദീപ് ശ്രീധരനും ജീവിത പങ്കാളി ഡോ. സുമം നായർക്കും സൂറിലെ സാമൂഹ്യ പ്രവർത്തകർ യാത്രയയപ്പ് നൽകി.

ഡോക്ടറുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ഒരു സ്നേഹോപഹാരവും നൽകി.



പരിപാടിയിൽ അജിത്ത്, എ കെ സുനിൽ, നീരജ് പ്രസാദ്, സജീവൻ ആമ്പല്ലൂർ, പ്രകാശൻ കെ, സുനിൽകുമാർ, സന്തോഷ്, രൂപേഷ്, സുന്ദരൻ മോഹനൻ, അശോക് കുമാർ, ബിജു സൗമ്യ, ബിജു എന്നിവർ പങ്കെടുത്തു.

STORY HIGHLIGHTS:Social workers in Sur gave a farewell

Related Articles

Back to top button