Event

ഒമാൻ മുക്കം കോളേജ് അലുമിനിയുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

ഒമാൻ മുക്കം കോളേജ് അലുമിനിയുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

മസ്ക്കറ്റ് :
ഒമാനിലെ വിവിധ പ്രദേശങ്ങളിലുള്ള മുക്കം എം. എ. എം. ഒ. കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “ഒമാൻ മുക്കം കോളേജ് അലുമിനി”യുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.

ബർക്കയിലെ റിസോർട്ടിൽ നടന്ന പരിപാടി
സെക്രട്ടറി
സാലിഹ  എം.എ. യുടെ അദ്ധ്യക്ഷതയിൽ
പ്രസിഡണ്ട്
സുബൈർ കണ്ടിയിൽ ഉൽഘാടനം ചെയ്തു.

ഇന്ന് അന്യമായി കൊണ്ടിരിക്കുന്ന സ്നേഹവും, സൗഹൃദവും ഉഷ്മളമാക്കാൻ  ഇത്തരം ഓണാഘോഷ പരിപാടികൾ കൊണ്ട് സാധിക്കട്ടെ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവിധ കലാപരിപാടികൾ അരങ്ങേറി.
കലാപരിപാടികളിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു.
വിഭവ സമൃദ്ധമായ ഓണ സദ്യ ആഘോഷങ്ങൾക്ക് മാറ്റു കുട്ടി.

ഫൈറോസ്, ഷംസീർ
ബഷീർ, അൻസാർ,
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് ഷംന സന്ദേശ് സ്വാഗതവും,
റാഷിദ് നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:Onam celebration and family gathering organized by Oman Mukkam College Alumni

Related Articles

Back to top button