News

ഒമാനിൽ ഉക്രൈന്‍ എംബസി തുറന്നു

ഒമാൻ:ഒമാനിലെ മസ്കത്തില് ഉക്രൈന് എംബസി തുറന്നു. ഉക്രൈന് വിദേശകാര്യ മന്ത്രി ആന്ഡ്രി സിബിഹ, ഒമാന് വിദേശകാര്യ മന്ത്രി സയ്യിദ് ബദര് ഹമദ് അല് ബുസൈദി എന്നിവര് ചേര്ന്ന് എംബസി ഉദ്ഘാടനം ചെയ്തു.

ഇരു രാജ്യങ്ങളും തമ്മില് വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടാന് എംബസി തുറന്നത് സഹായിക്കും.

പുതിയ ചുവടുവെപ്പിലൂടെ ഒമാനും ഉക്രൈനും തമ്മിലുള്ള നയതന്ത്ര സാമ്ബത്തിക ബന്ധം മെച്ചപ്പെടുമെന്ന് യുക്രൈന് വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം വാണിജ്യ, ഊര്ജ, കാര്ഷിക മേഖലകളടക്കമുള്ള വ്യത്യസ്ത മേഖലകളിലും സഹകരണം മെച്ചപ്പെടുത്താന് ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളുടെ അംബാസഡര്മാരും ഒമാനില് താമസിക്കുന്ന ഉക്രൈന് പൗരന്മാരും ചടങ്ങില് പങ്കെടുത്തു.

STORY HIGHLIGHTS:Embassy of Ukraine opened in Oman

Related Articles

Back to top button