Event

മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന അക്ഷരം 2024 സൃഷ്ടികള്‍ ക്ഷണിച്ചു

ഒമാൻ:മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന അക്ഷരം 2024 സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഒമാനില്‍ സ്ഥിര താമസക്കാരായ മലയാളികള്‍ക്കായി കഥ, കവിത രചന മത്സരങ്ങള്‍ നടത്തും.

ജൂനിയർ, സീനിയർ, ഓപ്പണ്‍ വിഭാഗങ്ങളിലായാണ് മത്സരം. ഏത് വിഷയവും സ്വീകരിക്കാം. 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ജൂനിയർ വിഭാഗത്തിലും, 10 മുതല്‍ 16 വരെ പ്രായപരിധിയിലുള്ളവർക്ക് സീനിയർ വിഭാഗത്തിലും, 16 വയസിന് മുകളില്‍ ഓപ്പണ്‍ വിഭാഗത്തിലും മത്സരിക്കാവുന്നതാണ്.

നിങ്ങളുടെ സൃഷ്ടികള്‍ നവംബർ എട്ടിനു മുമ്ബായി [email protected] എന്ന ഇമെയില്‍ ഐഡിയിലേക്കോ 95780253, 79797570 എന്ന വാട്സാപ്പ് നമ്ബറുകളിലേക്കോ അയക്കാം. വിജയികള്‍ക്ക് നവംബർ 15ന് നടക്കുന്ന അക്ഷരം 2024 വേദിയില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

STORY HIGHLIGHTS:Aksharam 2024 organized by Malayalam Mission Oman invites entries

Related Articles

Back to top button