സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ഒമാൻ:സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് കർശന മുന്നറിയിപ്പുമായി ഒമാനിലെ തൊഴില്‍ മന്ത്രാലയം. കാരണങ്ങളില്ലാതെ വൈകി എത്തുന്നതടക്കമുള്ള നിയമ ലംഘനങ്ങളുടെ പേരില്‍ സ്വകാര്യ കമ്ബനികള്‍ക്ക് തൊഴിലാളികള്‍ക്ക് പിഴചുമത്താമെന്ന് അധികൃതർ.25ഉം അതില്‍ കൂടുതലും ജീവനക്കാരുള്ള സ്വകാര്യകമ്ബനികള്‍ക്കാണ് ഇവ നടപ്പിലാക്കാനാവുക
25ഉം അതില്‍ കൂടുതലും ജീവനക്കാരുള്ള സ്വകാര്യകമ്ബനികള്‍ക്കായി ഒമാൻ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ നിർദേശത്തിലാണ് പിഴ ഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലസത, ജോലിക്കെത്താതിരിക്കുക, തൊഴില്‍ സ്ഥലത്തെ പെരുമാറ്റം അടക്കമുള്ളവക്ക് പിഴ ഈടാക്കാൻ സാധിക്കും.ആദ്യ തവണ 5 മിനുറ്റ് വൈകിയെത്തുകയാണെങ്കില്‍ രേഖാമൂലമുള്ള മുന്നറിയിപ്പ് നല്‍കാം.
മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ദിവസ വേതനത്തിന്റെ അഞ്ച്, 10, 15 ശതമാനം വീതം പിടിക്കും.ഒരുമണിക്കൂറിലേറെ വൈകുകയാണെങ്കില്‍ ദിവസ വേതനത്തിന്റെ 75 ശതമാനം പിഴയായി ഈടാക്കാം.അനുമതിയില്ലാതെ അവധിഎടുത്താല്‍ അവധി ദിവസത്തെ വേതനം നഷ്ടപ്പെടുന്നതിനൊപ്പം ദിവസ വേതനത്തിന്റെ 25 മുതല്‍ 50 ശതമാനം വരെ പിടിക്കും.
ജോലി സമയത്ത് മദ്യം അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ നഷ്ടപരിഹാരം കൂടാതെ ഉടനടി പിരിച്ചുവിടും നിശ്ചിത സമയത്തിന് മുമ്ബ് അനുമതിയില്ലാതെ പോകുകയാണെങ്കില്‍ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതല്‍ വേതനത്തിന്റെ 50 ശതമാനം വരെ പിടിക്കാം. അല്ലെങ്കില്‍ ഒരു ദിവസത്തെ സസ്‌പെൻഷനും നല്‍കാനും സാധിക്കും .നിരോധിത സ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കല്‍ , തൊഴില്‍ സമയത്ത് ഉറങ്ങല്‍ തുടങ്ങിയവക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതല്‍ ഒന്നിലേറെ ദിവസങ്ങളിലേക്ക് സസ്‌പെൻഷൻ വരെയുണ്ടാകും.
STORY HIGHLIGHTS:Warning to private sector workers