ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു
ഒമാൻ:രണ്ടു വർഷത്തിലേറെ ലോകത്തെ മുഴുവൻ മുള്‍മുനയില്‍ നിർത്തിയ കോവിഡ് 19 നെ ക്കുറിച്ച് ആധികാരികമായ ഒരു പുസ്തകം വരുന്നു.ദൈനം ദിനം തീരുമാനങ്ങളിലൂടെ ഒമാൻ എങ്ങനെ കൊറോണയെ നേരിട്ടു വിജയം കൈവരിച്ചു, മഹാവ്യാധിയ്ക്കെതിരെ ഒമാൻ സർക്കാരും, സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളും നടത്തിയ പരിശ്രമങ്ങള്‍, ദൈനം ദിന സംഭവങ്ങള്‍, വിവിധ സംഘടനകളുടെ പ്രവർത്തനങ്ങള്‍ എന്നിവയാണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തില്‍ പരാമർശിക്കുന്നത്.
മൂന്നുവർഷത്തോളം നടത്തിയ ഗവേഷണങ്ങളുടെ ഒടുവില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറങ്ങുന്ന, തീയതി ക്രമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന “കൊറോണക്രോണോളജി” എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരൻ, പ്രശസ്ത മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് ആണ്. ബദ്ർ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ആണ് മുഖ്യ പ്രായോജകർ.
സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായതു മുതല്‍ കച്ചവടക്കാരുടെയും മറ്റു പ്രവാസി, സ്വദേശി ജീവിതങ്ങളെയും കൊറോണ എങ്ങനെ ബാധിച്ചു എന്നും വിശകലനം ചെയ്യുന്ന പുസ്തകം, ഭാവിതലമുറയ്ക്ക് ഒരു റഫറൻസ് ഗ്രന്ഥമായും, കോർപറേറ്റുകള്‍ക്ക് തീരുമാനങ്ങളെടുക്കുമ്ബോള്‍ അപഗ്രഥിക്കാവുന്ന ഒരു പുസ്തകമായും ഉപയോഗിക്കാവുന്നതായിരിക്കും എന്നും രചയിതാവ് പറഞ്ഞു..
വീയെസ് റഹ്മാൻ ആണ് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. രവീന്ദ്രൻ, സുജോയ് ലോനപ്പൻ, ആമസോണില്‍ മോട്ടിവേഷണല്‍ പുസ്തകം എഴുതിയ നെഫി റാഫിയ എന്നിവരെ കൂടാതെ ജെയിൻ ബിക്ക്മോർ ജാഫർ എന്ന ബ്രിട്ടീഷ് എഴുത്തുകാരിയും ഇതിനു പിറകില്‍ പ്രവർത്തിച്ചിട്ടുണ്ട്.
230 പേജുള്ള, A4 സൈസില്‍ അച്ചടിക്കുന്ന പുസ്തകത്തിന്റെ മാനുസ്ക്രിപ്റ്റ് , കൊറോണ സമയത്തെ ആരോഗ്യ മന്ത്രി ഡോക്ടർ അഹ്മദ് ബിൻ മുഹമ്മദ് അല്‍ സഈദി, ഇപ്പോഴത്തെ ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ ഹിലാല്‍ അല്‍ സബ്തി എന്നിവർക്ക് നല്‍കുകയുണ്ടായി.
പുസ്തകത്തിന്റെ പരിപൂർണ രൂപത്തിനായി മന്ത്രിമാർ ആവശ്യം വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കിയതായി കബീർ യൂസുഫ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 94477210 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.
STORY HIGHLIGHTS:Oman’s Corona becomes a history book