Education

വിദ്യാർത്ഥികളുടെ മരണം:കടുത്ത ആശങ്കയുമായി രക്ഷിതാക്കളുടെ സംഘം 

മസ്‌കറ്റ്: ഇന്ത്യൻ സ്കൂൾ വാദികബിറിൽ വിദ്യാർത്ഥി മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയുമായി രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് നിവേദനം നൽകി.

ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സ്കൂൾ വാദി കബീറിലെ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുൻപ് ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയും മരണപ്പെട്ടിരുന്നു.

വിദ്യാർത്ഥികളുടെ ഇടയിൽ വർധിച്ചു വരുന്ന ആത്മഹത്യ പ്രവണത രക്ഷിതാക്കളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്കാദമിക രംഗത്തെ സമ്മർദ്ദം നേരിടുന്നതിനും, പ്രതിസന്ധികളെ അതിജീവിക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിൽ കരിക്കുലം രൂപപ്പെടുത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് മാനസിക വളർച്ചക്ക് ആവശ്യമായ ബോധവൽക്കരണവും കൗൺസിലിങ് സംവിധാനവും സ്കൂളിൽ നടപ്പാക്കുന്നെണ്ടെന്ന് ഡയറക്ടർ ബോർഡ്‌ ഉറപ്പ് വരുത്തണമെന്നും ബോർഡ്‌ ചെയർമാനോട് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

രക്ഷിതാക്കൾ ഉന്നയിക്കുന്ന വിഷയം അത്യന്തം ഗൗരവതരമാണെന്നും, ബോർഡ്‌ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ബോർഡ്‌ ചെയർമാൻ ശിവകുമാർ മാണിക്കം, ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ എന്നിവർ രക്ഷിതക്കൾക്ക് ഉറപ്പ് നൽകി.

രക്ഷിതാക്കളുടെ സംഘത്തിന് മനോജ്‌ പെരിങ്ങേത്ത് ,വരുൺ ഹരിപ്രസാദ്, സുരേഷ് കുമാർ , ജാൻസ് അലക്സ്‌, ബിനു കേശവൻ, സുബിൻ , അഭിലാഷ് ശിവൻ എന്നിവർ നേതൃത്വം നൽകി .

STORY HIGHLIGHTS:Death of students: Concerned, a group of parents has petitioned the Board of Directors of Indian Schools.

Related Articles

Back to top button