Event

ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഒമാൻ:ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ  ഓണം നല്ലോണം -2024 സംഘടിപ്പിച്ചു. 18-10-2024 ൽ റുമൈസ് Al Esry ഫാമിൽ  നടന്ന ഓണാഘോഷപരിപാടിയിലേക്ക് എത്തിച്ചേർന്ന എല്ലാവരെയും സെക്രട്ടറി ശ്രീ.അനിൽ ലക്ഷ്മണൻ സ്വാഗതം ചെയ്തു.

പ്രസിഡന്റ്‌ ശ്രീ. സാബു പരിപ്രയിൽ  പരിപാടികൾ ഉദ്ഘാടനം നടത്തുകയും ഓണാശംസകൾ നേരുകയും ചെയ്തു. രക്ഷാധികാരി ശ്രീ രാജൻ ചെറുമനശ്ശേരിൽ, വൈസ് പ്രസിഡന്റ്‌ ശ്രീ. രാജേഷ് നായർ,  ട്രെഷറാർ ശ്രീ.സജി ജോർജ്  എന്നിവർ ഓണാശംസകൾ അറിയിച്ചു.

പ്രോഗ്രാം കൺവീനർ ശ്രീ. വിജയ് മാധവ്, കൂട്ടായ്മയുടെ വനിതാ വിഭാഗം കോർഡിനേറ്റർ ശ്രീമതി. മഞ്ജു ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂട്ടായ്മയിലെ വനിതാ വിഭാഗം അവതരിപ്പിച്ച അതിമനോഹരമായ തിരുവാതിര ,കൂട്ടായ്മയിലെ അംഗങ്ങളും,അവരുടെ കുട്ടികളും അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ,  Muscat Njattuvela Folk Band  അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ ഓണാഘോഷ  പരിപാടികൾക്ക് ആവേശം പകർന്നു,തുടർന്ന് വടം വലി മത്സരവും വിഭവ സമൃദ്ധമായ ഓണ സദ്യയും നടത്തപ്പെട്ടു.300 ന് മുകളിൽ  അംഗങ്ങൾ ആഘോഷങ്ങൾക്ക് പങ്കെടുക്കുകയുണ്ടായിഎന്നതും ഏറെ ശ്രെദ്ധേയമായിരുന്നു തുടർന്ന് .കടന്നുവന്ന എല്ലാ അംഗങ്ങൾക്കും
ജോയിന്റ് സെക്രട്ടറി ശ്രീ. ഉമേഷ്‌ കരുവാറ്റ നന്ദിയും അറിയിച്ചു.

STORY HIGHLIGHTS:Onam celebration and family reunion organized under the leadership of Haripad association Muscat

Related Articles

Back to top button