News

തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കാൻ കമ്ബനികള്‍ സംവിധാനം ഒരുക്കണം ; ഒമാൻ തൊഴില്‍ മന്ത്രാലയം

ഒമാൻ:തൊഴിലാളികള്‍ക്ക് അവരുടെ പരാതികളും ആവലാതികളും രജിസ്റ്റർ ചെയ്യാൻ കമ്ബനികള്‍ സംവിധാനം ഒരുക്കണമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം.

രാജകീയ ഉത്തരവ് (53/2923) പുറപ്പെടുവിച്ച തൊഴില്‍ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ തീരുമാനം അമ്ബതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലുടമയും പരാതികള്‍ പരിഹരിക്കാൻ ഒരു സംവിധാനം ഒരുക്കാൻ ബാധ്യസ്ഥരാണ്.

ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും. ഇനിപ്പറയുന്ന നടപടിക്രമങ്ങള്‍ പ്രകാരം തൊഴിലുടമ തനിക്കെതിരെ പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ തൊഴിലാളിക്ക് പരാതികള്‍ സമർപ്പിക്കാവുന്നതാണ്.

പരാതികള്‍ ആദ്യം നേരിട്ട് മാനേജർക്കാണ് സമർപ്പിക്കേണ്ടത്. ഇതിനോട് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ നേരിട്ട് പ്രതികരിക്കാൻ മാനേജർ ബാധ്യസ്ഥനാണ്. ഈ സമയത്തിനുള്ളില്‍ മാനേജർ മറുപടി നല്‍കിയിട്ടില്ലെങ്കില്‍ തൊഴിലാളിക്ക് തന്‍റെ പരാതി തൊഴിലുടമക്കോ അദ്ദേഹത്തിന്‍റെ പ്രതിനിധിക്കോ സമർപ്പിക്കാം.

അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തൊഴിലുടമയോ അവന്‍റെ പ്രതിനിധിയോ ഈ കേസില്‍ തീരുമാനമെടുക്കണം. ഇതിനോടും പ്രതികരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ലെങ്കില്‍ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിലെ യോഗ്യതയുള്ള അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനിലേക്ക് ഒരു സെറ്റില്‍മെന്‍റ് അപേക്ഷ സമർപ്പിക്കാം.

STORY HIGHLIGHTS:Companies should prepare a mechanism to receive workers’ complaints;  Oman Ministry of Labour

Related Articles

Back to top button