ഒമാനിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ മസ്കറ്റ് ഹാമേഴ്‌സ് അതിവിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു.

ഒമാൻ:മസ്കറ്റ് ഹാമേഴ്‌സ് ഓണാഘോഷം 2024
മലയാളികളുടെ ഉത്സവമായ ഓണം ഒമാനിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ മസ്കറ്റ് ഹാമേഴ്‌സ് അതിവിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. തുടർന്ന് അരങ്ങേറിയ തിരുവാതിരക്കളിയും ഒപ്പനയും എല്ലാവരെയും ആവേശത്തിലാക്കി.
ബർക്കയിലെ റിസോട്ടിൽ വച്ച് നടന്ന ഓണാഘോഷത്തിൽ മസ്കറ്റ് ഹാമേഴ്‌സ് ഫാമിലിയിലെ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുത്തു.
ഹാമേഴ്‌സിന്റെ ഫൗണ്ടർ മനോജ് നിലവിളക്ക് തെളിയിച്ചുകൊണ്ട് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു…..
വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് പുറമെ ഹാമേഴ്സ് ഫാമിലിയിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി നാല് ടീമായി വിഭജിച്ച് കലാകായിക മത്സരം സംഘടിപ്പിച്ചു….
കാലത്ത് എട്ടുമണിക്ക് പൂക്കള മത്സരത്തോട്കൂടി തുടങ്ങിയ ഓണാഘോഷ പരിപാടികളായ കലാകായിക മത്സരങ്ങൾ രാത്രി 12 മണി വരെയും നീണ്ടുനിന്നു.
വളരെയധികം വീറും വാശിയും പ്രകടമായ വടംവലി,ഉറിയടി, കബഡികളി, സുന്ദരിക്ക് പൊട്ടുതടൽ,ഡാൻസ്,സംഗീതം എന്നീ മത്സരങ്ങളിൽ വളരെ വാശിയോടെ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും പ്രായഭേദ്യമെന്നേ പങ്കെടുത്തു…….
മത്സരയിനങ്ങളിലെ ഓവറോൾ ചാമ്പ്യന്മാരായ ടീമിന് മസ്കറ്റ് ഹാമേഴ്‌സ്സിന്റെ മാനേജർ സയ്യിദ് അജ്മലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് ട്രഷറർ സുനീഷും കൂടാതെ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാകുട്ടികൾക്കും ട്രോഫികൾ വിതരണം ചെയ്തു..
ഓണാഘോഷ പരിപാടികൾ വളരെ ഗംഭീരമാക്കിയതിന് എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഹമേഴ്‌സിലെ സീനിയർ മെമ്പേഴ്സ് ആയ ഫവാസ്, സുനീഷ്, ഇസാഖ് ,റഹൂഫ്, ഷക്കീർ എന്നിവർ സംസാരിച്ചു.
അന്നേദിവസം രാത്രിയിൽ മബേലയിലെ അൽഷാദി ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ മസ്കറ്റ് ഹാമേഴ്‌സ് സെക്കൻഡ് റണ്ണേഴ്സ് ആയതോട്കൂടി ഓണാഘോഷത്തിന് ഇരട്ടിമധുരമായി…



STORY HIGHLIGHTS:Oman’s leading football club Muscat Hammers celebrated Onam in a grand manner.