ഐഒസി ഒമാൻ കേരള ചാപ്റ്റർ ഉമ്മൻ ചാണ്ടി സ്നേഹ സേവന അവാർഡ് ഷബീർ കാലടിക്
ഐഒസി ഒമാൻ കേരള ചാപ്റ്റർ ഉമ്മൻ ചാണ്ടി സ്നേഹ സേവന അവാർഡ് ഷബീർ കാലടിക്
സലാല: നമ്മെ വിട്ട് പിരിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്റർ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സ്നേഹ സേവന അവാർഡ് കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടിക്ക്.
സാമൂഹിക ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ആണ് ഈ അവാർഡ് നൽകുന്നത്.
ബാലചന്ദ്രൻ, ഹരികുമാർ ഓച്ചിറ, ഗോപകുമാർ എന്നിവർ അടങ്ങിയ സബ് കമ്മിറ്റിയാണ് അവാർഡ് തീരുമാനിച്ചത്. ഐഒസി ഒമാൻ കേരള ചാപ്റ്റർ ലുബാൻ പാലസിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ വെച്ച് സലാല ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് അബൂബക്കർ സിദ്ധിക്ക് ആണ് ഷബീർ കാലടിയുടെ പേര് പ്രഖ്യാപിച്ചത്..
ഐഒസി ഒമാൻ കേരള ചാപ്റ്റർ നടത്തുന്ന അടുത്ത പൊതു പരിപാടിയിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
STORY HIGHLIGHTS:IOC Oman Kerala Chapter Oommen Chandy Sneha Seva Award Shabir Kalatik