News

ഹൃദയാഘാതം; കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി

ഒമാൻ:കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ നിര്യാതനായി. കൊട്ടാരക്കര നെല്ലിക്കുന്നം പെയ്കയില്‍ വീട്ടില്‍ ജോണ്‍ മാത്യു (54) ആണ് മരിച്ചത്.

മിസ്ഫയിലെ നദാന്‍ ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

20 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ്: മാത്യു. മാതാവ്: കുഞ്ഞമ്മ മാത്യു. ഭാര്യ: ജിജി ജോണ്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇന്‍കാസ് ഒമാന്‍ അറിയിച്ചു.

STORY HIGHLIGHTS:heart attack  A native of Kollam passed away in Oman

Related Articles

Back to top button