മസ്‌കറ്റ്: അൽ അൻസാരി ടൂർസ് ആൻഡ് ട്രാവൽസുമായി സഹകരിച്ചു ടീം ജി എഫ് സി നടത്തിയ 6-A സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ ടോപ് ടെൻ ബർക്ക ജേതാക്കളായി. ഒക്ടോബർ 11 നു അൽ ഗുബ്ര യിലുള്ള ജി എഫ് സി ഗ്രൗണ്ടിൽ നടന്ന ഏക ദിന ടൂർണമെന്റിൽ ബ്ലാക്ക് യുണൈറ്റഡ് നെതിരെ മത്സരം നിശ്ചിത സമയം അവസാനിക്കുമ്പോഴും, സഡൻ ഡെത്തിലും സമനിലയിൽ ആയപ്പോൾ നറുക്കെടുപ്പിലൂടെ ആണ് വിജയികളെ തീരുമാനിച്ചത്. നിസ്‌വ എഫ് സി മൂന്നാം സ്ഥാനവും, ഡ്യനാമോസ് എഫ് സി നാലാം സ്ഥാനവും നേടി. ഒമാനിലെ പ്രമുഖ 16 ടീമുകളെ 4 ഗ്രൂപുകളിൽ ആക്കിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ടോപ്പ് ടെൻ ബർക്കയുടെ ഇജാസ് ടൂര്ണമെറ്റിലെ ടോപ് സ്‌കോറർ, മികച്ച കളിക്കാരൻ എന്നീ ട്രോഫികൾ സ്വന്തമാക്കിയപ്പോൾ, ബ്ലാക്ക് യുണൈറ്റഡ് ന്റെ റഹീദ് മികച്ച ഗോൾ കീപ്പർ ആയി തെരെഞ്ഞെടുത്തു.
ഒമാനിലെ വിവിധ സ്ഥലങ്ങളിലി നിന്നും ഉള്ള നിരവധി ഫുട്ബോൾ പ്രേമികൾ ഒത്തുകൂടിയ ഒരു ആഘോഷ ദിവസവും കൂടി ആയിരുന്നു ജി എഫ് സീ ടൂർണമെന്റ്. കാണികൾക്കു വേണ്ടി നടത്തിയ കട്ട് പോസ്റ്റ് പെനാൽറ്റി ഷൂട്ട് ഔട്ട് ആവേശം പടർത്തി.
കുട്ടികൾക്കായുള്ള മത്സരത്തിൽ യൂണിറ്റി ഫുട്ബോൾ അക്കാദമി ജേതാക്കളും പ്രൊ സോൺ അക്കാദമി രണ്ടാം സ്ഥാനവും നേടി.
ഒമാനിലെ മലയാളികൾക് അഭിമാനമായ റെക്കോർഡ് ഹോൾഡർ ആലിയ സിയാദ് (50 പ്രമുഖ വ്യക്തിത്വങ്ങളെ stencil artil വരച്ചതിനാണ് ആലിയ സിയാദ് India Book of record , Asia Book of Record, World Book of Record) അൽ അൻസാരി ടൂർസ് & ട്രാവെൽസ് മാനേജിങ് ഡയറക്ടർ അൻസാരിയുടെ ആര്ട്ട് സ്റ്റേജിൽ വെച്ച കൈമാറി.
STORY HIGHLIGHTS:GFC Cup Season-6 Top Ten Burqa Winners