Event

മീലാദ് കാമ്പയിൻ സമാപനവും ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു

മീലാദ് കാമ്പയിൻ സമാപനവും ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു

ബുറൈമി: അൽ ബുറൈമി സുന്നി സെൻ്റർ (Sic) മീലാദ് കാമ്പയിൻ സമാപനവും, ശൈഖ് ജീലാനി (ഖ:സി), പ്രമുഖ സൂഫി വര്യനും അൽ ബുറൈമി സുന്നി സെൻ്ററിൻ്റെ സ്ഥാപകനും മരണം വരെ സ്ഥാപനത്തിൻ്റെ പ്രസിഡൻ്റും ആയിരുന്ന മർഹൂം ശൈഖുന അത്തിപ്പറ്റ മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാർ എന്നിവരുടെ പേരിലുള്ള ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു.

നബി(സ) പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ കഴിഞ്ഞ നാൽപ്പത്തി ഒന്ന് ദിവസമായി (റബീഉൽ അവ്വൽ ഒന്ന് മുതൽ റബീഉൽ ആഖിർ പതിനൊന്ന് വരെ) നടന്നു വരുന്ന കാമ്പയിന്റെ സമാപന സംഗമത്തിൽ ദിക്ർ മൗലിദ് മജ്ലിസിന് ഹാഫിള് ഹംസ മുസ്‌ലിയാർ ഹാഫിള് അഷ്റഫ് ദാരിമി പാലപ്പെട്ടി എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പരിപാടിയിൽ ഉസ്താദ് മുജീബ് റഹീമി അനുസ്മരണ പ്രഭാഷണവും സമാപന പ്രാർത്ഥനയും നിർവ്വഹിച്ചു.

കമ്മിറ്റി ഭാരവാഹികളായ നഹാസ് മുക്കം,റസാഖ് ഹാജി പാനൂർ, അബൂബക്കർ ഹാജി പൂക്കിപറമ്പ്, നൗഷാദ് കൽപ്പകഞ്ചേരി, മീലാദ് കാമ്പയിൻ സ്വാഗത സംഘം ചെയർമാൻ അബ്ദുൽ കരീം ഹാജി ചോറ്റൂർ കൺവീനർ ഷമീർ വല്ലപ്പുഴ വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഷമീർ ചാലിശ്ശേരി, ഉസ്മാൻ മോസ്കോ, അബ്ബാസ് തൃത്താല, എസ് കെ എസ് എസ് എഫ് ഭാരവാഹികളായ അൻവർ അൻവരി ഉച്ചാരക്കടവ്, അജ്മൽ പാങ്ങ്, മൻസൂർ ആർ കെ , ഹമീദ് പട്ടാമ്പി, റഫീഖ് പന്താവൂർ തുടങ്ങിയവർ സംബന്ധിച്ചു. കാമ്പയിനിൻ്റെ ഭാഗമായി നബിദിന പൊതുസമ്മേളനം ദാറുസ്സലാം ഫെസ്റ്റ് തുടങ്ങി ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിച്ചു.

STORY HIGHLIGHTS:The Milad campaign concluded and Uroos Mubarak was organized

Related Articles

Back to top button