Event

ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം വെള്ളിയാഴ്ച

ഒമാൻ:ഇന്ത്യൻ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ഓണാഘോഷം വെള്ളിയാഴ്ച നടക്കും. റൂവിയിലെ അല്‍ ഫലാജ് ഹോട്ടലില്‍ വച്ച്‌ വൈകുന്നരം അഞ്ച് മുതലാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക.

പ്രമുഖ സാക്സോഫോണ്‍ ഫ്ലൂട്ട് വാദകൻ ജയൻ ഈയ്യക്കാട്, പിന്നണി ഗായകൻ ലജീഷ് ലക്ഷ്മണൻ, ഖത്തറിലെ പ്രശസ്ത ഗായിക ശിവപ്രിയ സുരേഷ് എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം.

കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തശില്‍പ്പങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ തിച്ചുർ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഓണാഘോഷങ്ങള്‍ക്ക് മിഴിവേകും.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണസദ്യ ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ കേരളവിഭാഗം ആഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് ഒമാനിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം വാർത്താക്കുറിപ്പില്‍ അറിയിച്ചു.

STORY HIGHLIGHTS:Onam celebration of Indian Social Club Oman Kerala section on Friday

Related Articles

Back to top button