ഹാമേഴ്‌സ് സൂപ്പർ ലീഗ് 2024- ഗാലന്റ്സ് എഫ്‌സി ഒമാൻ ജേതാക്കളായി.
മസ്‌ക്കത്ത്: ഒമാനിലെ പ്രമുഖ ഫുട്ബോൾ ക്ലബായ മസ്‌ക്കത്ത് ഹാമേഴ്സ് സംഘടിപ്പിച്ച ഹാമേഴ്സ് സൂപ്പർ ലീഗിൽ ഗാലന്റ്സ് എഫ്‌സി ഒമാൻ ജേതാക്കളായി. കഴിഞ്ഞ വർഷവും ഗാലന്റ്സ് തന്നെയായിരുന്നു ജേതാക്കൾ. ഫൈനലിൽ നെസ്റ്റോ എഫ്‌സിയെ എകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗാലന്റ്സ് എഫ്‌സി കിരീടം നിലനിറുത്തിയത്.
ഒമാനിലെ പ്രമുഖ 16 ടീമുകളെ പങ്കെടുപ്പിച്ച് മബേലയിലെ അൽ ഷാദി ടർഫിൽ നടന്ന മത്സരത്തിൽ മഞ്ഞപ്പട മൂന്നും, മസ്‌ക്കത്ത് ഹാമേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഫൈനലിലെ മികച്ച കളിക്കാരനും ടൂർണമെന്റിലെ മികച്ച ഡിഫന്ററായി ഗാലന്റ്സിന്റെ ഫഹദും, ടൂർണമെന്റിലെ മികച്ച കീപ്പറായി മുനാസ് ഗാലന്റ്സ്, എമർജിങ് പ്ലെയർ അവാർഡ് , ടോപ്പ് സ്കോറർ അവാർഡ് യഥാക്രമം മസ്കറ്റ് ഹാമ്മേഴ്‌സ് എഫ് സി യുടെ സാബിർ, സാലി എന്നിവർ കരസ്തമാക്കി, മഞ്ഞപ്പട എഫ് സി യുടെ വൈശാഖ് മികച്ച കളിക്കാരനായും, മികച്ച ടീം മാനേജർ അവാർഡിനു ലയൺസ് മസ്‌ക്കത്ത് എഫ്സിയുടെ പ്രമോദും അർഹനായി.
വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൂടാതെ നിരവധി സമ്മാനങ്ങളും നൽകി. മത്സരം വീക്ഷിക്കാൻ നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു.
കുട്ടികൾക്കും സ്ത്രീകൾക്കുമായി നിരവധി പരിപാടികളും സംഘാടകർ സംഘടിപ്പിച്ചിരുന്നു.
വരും വർഷങ്ങളിൽ ഇതിലും വ്യത്യസ്തമായ പരിപാടികളുമായി ഹാമേഴ്‌സ് സൂപ്പർ ലീഗ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
STORY HIGHLIGHTS:Hammers Super League 2024- Gallants FC Oman won.