News

സമസ്ത ഇസ്‍ലാമിക് സെന്റർ മെംബര്‍ഷിപ് കാമ്ബയിന് തുടക്കം

ഒമാൻ:സമസ്ത ഇസ്‍ലാമിക് സെന്റർ (എസ്.ഐ.സി) ഒമാൻ നാഷനല്‍ കമ്മിറ്റി മെംബർഷിപ് കാമ്ബയിന് തുടക്കമായി. 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുള്ള മെംബർഷിപ് വിതരണത്തിന്റെ ഉദ്ഘാടനം എസ്.ഐ.സി പ്രസിഡന്റ് അൻവർ ഹാജിക്ക് ആദ്യ മെംബർഷിപ് നല്‍കി ബഷീർ ഫൈസി ദേശമംഗലം നിർവഹിച്ചു.

ഒക്ടോബർ മുതല്‍ ഏരിയകളില്‍ മെംബർഷിപ് വിതരണം ആരംഭിക്കും. 20ന് മുമ്ബായി ഏരിയ കമ്മിറ്റികള്‍ നിലവില്‍ വരും. നവംബർ അഞ്ചാം തീയതിക്ക് മുമ്ബായി സെൻട്രല്‍ കമ്മിറ്റിയും നവംബർ 20ന് മുമ്ബായി നാഷനല്‍ കമ്മിറ്റിയും നിലവില്‍ വരും.

തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്ക് മേഖലാ തലങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനു വേണ്ടി കോഓഡിനേറ്റർമാരെ നിശ്ചയിച്ചു. കോഓഡിനേറ്റർമാർ: ശർഖിയ-ശിഹാബ് സൂർ, ബാത്തിന-ഷുക്കൂർ ഹാജി, വസതിയ -കെ.എൻ.എസ്. മൗലവി, ആസിമ -സക്കീർ ഫൈസി ദോഫാർ.

STORY HIGHLIGHTS:Samasta Islamic Center membership campaign has started

Related Articles

Back to top button