Event

പൊന്നോണം 2024′ സംഘടിപ്പിച്ചു

ഒമാൻ:ഒമാനിലെ ക്നാനായക്കാരുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് (കെ.സി.സി ) ഒമാൻ യൂനിറ്റിന്റെ നേതൃത്വത്തില്‍ ‘പൊന്നോണം 2024’ സംഘടിപ്പിച്ചു.

മസ്കത്തിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹോട്ടലില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ മസ്കത്തിനുപുറമെ സുഹാർ, സൂർ, റൂസ്ത്താഖ്, ജഅലൻ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഓണാഘോഷത്തില്‍ പങ്കെടുക്കാൻ ക്നാനായക്കാർ കുടുംബസമേതം എത്തിയിരുന്നു.

യുവജനങ്ങള്‍ ചേർന്ന് പൂക്കളം പൂർത്തിയാക്കി ഒരുക്കിയ വേദിയില്‍ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയില്‍ പ്രസിഡന്‍റ് ഷൈൻ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിപ്സണ്‍ ജോസ് റിപ്പോർട്ടും ട്രഷറർ സാന്റോയി ജേക്കബ് കണക്കും അവതരിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്‍റ് മഞ്ജു ജിപ്സനും കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ഫെബിൻ ജോസും ആശംസകള്‍ അർപ്പിച്ചു.

വൈസ് പ്രസിഡന്‍റ് സജി ചെറിയാൻ സ്വാഗതവും ജോയിൻ സെക്രട്ടറി ജിന്‍റു സഹിഷ് നന്ദിയും പറഞ്ഞു. വിവിധ ഗ്രൂപ്പുകളായി ചെറിയ കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെയുള്ളവർ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത തിരുവാതിര വളരെ ഭംഗിയായി അവതരിപ്പിച്ചു.

മഹാബലി തമ്ബുരാനെ കെ.സി.വൈ.എല്‍ അംഗങ്ങള്‍ നൃത്തച്ചുവടോടെയാണ് വരവേറ്റത്. പരിപാടികള്‍ അവതരിപ്പിച്ച എല്ലാവർക്കും കമ്മിറ്റി അംഗങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു . വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

STORY HIGHLIGHTS:Ponnonam 2024′ was organized

Related Articles

Back to top button