Event

മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

അൽ ബുറൈമി സുന്നീ സെൻ്ററും ദാറുസ്സലാം മദ്രസാ വിദ്യാർത്ഥികളും സംയുക്തമായി മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

ബുറൈമി: മുഹമ്മദ് നബിയുടെ (സ) ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി അൽ ബുറൈമി സുന്നീ സെൻ്ററും ദാറുസ്സലാം മദ്രസാ വിദ്യാർത്ഥികളും സംയുക്തമായി മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.

മദ്രസാ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ദഫ് പ്രകടനും വളരെ മികവുറ്റതായിരുന്നു. തുടർന്ന് നടന്ന സീനിയർ വിഭാഗത്തിൻ്റെ ദഫ് പ്രകടനം പ്രേക്ഷകരിൽ അവേശമുണ്ടാക്കി. അടുക്കും ചിട്ടയോടു കൂടിയും നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

ഖസർ അൽ മലികി ഓഡിറ്റോറിയത്തിൽ കമ്മിറ്റി ഭാരവാഹികളായ  നഹാസ് മുക്കം, റസാഖ് ഹാജി, അബൂബക്കർ ഹാജി, നൗഷാദ്‌ കല്പകഞ്ചേരി, ഷെമീർ വല്ലപ്പുഴ, കരിം ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ  നടന്ന പരിപാടിക്ക് ഹംസ ഉസ്താദിൻ്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. മീലാദ് ഫെസ്റ്റ് ഷാഫി കോഴിച്ചനയുടെ അദ്ധ്യക്ഷതയിൽ അഷ്റഫ് ദാരിമി ഉത്ഘാടനം ചെയ്തു.

മുജീബ് റഹീമി ശൈഖുന അത്തിപ്പറ്റ ഉസ്താദ് തുടക്കം കുറിച്ച സുന്നീ സെൻ്ററിനേയും മദ്രസാ സംവിധാനത്തേയും മദ്രസാ വിദ്യഭ്യാസത്തിൻ്റെ പ്രാധാന്യത്തെയും ബോധ്യപ്പെടുത്തി കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു.
 
അബ്ബാസ് തൃത്താല ഉസ്മാൻ മോസ്കോ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണവും നടന്നു.
കരിം സ്വഗതവും, ഷമീർ  നന്ദിയും പറഞ്ഞു

STORY HIGHLIGHTS:Al Buraimi Sunni Center and Darussalam Madrasa students jointly organized Milad Fest

Related Articles

Back to top button