Job

സിക്ക് ലീവ് ദുരുപയോഗം തടയാൻ നടപടിയുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

ഒമാൻ:അസുഖ അവധികളുടെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. സിക്ക് ലീവിന്റെ അനുമതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അവധി അംഗീകരിച്ചതിന്റെ കാരണങ്ങളും വിശദാംശങ്ങളും പരിശോധിച്ച്‌ വിലയിരുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഒമാനില്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ സ്വകാര്യ മേഖലയില്‍ മാത്രം 50,000ല്‍ പരം അസുഖ അവധികളാണ് അനുവദിച്ചത്.
എന്നാല്‍ ഇത് അർഹരായ വ്യക്തികള്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ ഓഡിറ്റിങ് നടത്താനാണ് തീരുമാനം. സിക്ക് അവധി അർഹമായ രീതിയില്‍ മാത്രമാണെന്ന് ഉറപ്പുവരുത്തുകയും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറല്‍ ഡോ. മുഹന്ന ബിൻ നാസർ അല്‍ മസ്‌ലഹി പറഞ്ഞു.

തൊഴിലാളികള്‍ അസുഖ അവധി ദുരുപയോഗം ചെയ്യുന്നത് സർക്കാർ, സ്വകാര്യ മേഖലയെ ദോഷകരമായി ബാധിക്കും. സ്ഥാപനങ്ങള്‍ക്ക് ഇത് പ്രശ്‌നമായി തീരും. എന്നാല്‍ ഓഡിറ്റിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച സിക്ക് അവധി സർട്ടിഫിക്കറ്റുകള്‍ സമർപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണെന്ന നിബന്ധന അടുത്തിടെ രാജ്യത്ത് പ്രാബല്യത്തില്‍ വന്നിരുന്നു.

STORY HIGHLIGHTS:Oman Ministry of Health takes action to prevent abuse of sick leave

Related Articles

Back to top button