News

ബുറൈമി ഒമാൻ ഇന്ത്യൻ എംബസി മുൻ ഓണററി കൗണ്‍സിലര്‍ കെ എം ദിവാകരൻ അന്തരിച്ചു

ഒമാൻ:ഒമാൻ ഇന്ത്യൻ എംബസിയുടെ ബുറൈമിയിലെ മുൻ ഓണററി കൗണ്‍സിലറും ഒമാൻ വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയറുമായിരുന്ന കണ്ണൂർ കക്കാട് സ്വദേശി കൃഷ്ണകൃപയില്‍ കെ എം ദിവാകരൻ (75) നാട്ടില്‍ നിര്യാതനായി.

പരേതരായ മേപ്പാടൻ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മകനാണ്.

ഇന്ന് രാവിലെ മുതല്‍ ഉച്ചക്ക് 1 മണി വരെ കണ്ണൂരില്‍ കക്കാട് സ്വന്തം വീടായ കൃഷ്ണകൃപയില്‍ പൊതു ദർശനം. സംസ്കാരം 4 മണിക്ക് തറവാടായ കൂത്തുപറമ്ബ് തൃക്കണ്ണാപുരത്ത് നടക്കും. അമ്മ: കെ എം പാറു, ഭാര്യ: ശ്രീജ, മക്കള്‍: ജിതിൻ ദിവാകർ, അംബിക, സഹോദരങ്ങള്‍: സദാനന്ദൻ കെ എം, രാമചന്ദ്രൻ കെ എം, സരോജിനി കെ എം, രാമാവതി കെ എം, ശ്യാമള കെ എം.

STORY HIGHLIGHTS:Former Honorary Counselor, Buraimi Oman Indian Embassy, KM Divakaran passed away

Related Articles

Back to top button