ഇ മാഗസിൻ ‘മിറർ ഓഫ് സലാല’ ടൈറ്റിൽ പ്രകാശം ചെയ്തു
സലാല: പ്രവാസി വെൽഫെയർ സലാല പുറത്തിറക്കുന്ന ഇ മാഗസിൻ ‘മിറർ ഓഫ് സലാല’ യുടെ ടൈറ്റിൽ പ്രകാശനം ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ കെ..പി. കരുണൻ നിർവഹിച്ചു.
മലയാളഭാഷ പുതിയ എഴുത്തുകാരാൽ സമ്പന്നമാണെന്നും ഏറെ വായിക്കപ്പെടുന്ന ധാരാളം രചനകൾ മലയാളത്തിൽ പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്നത് സന്തോഷകരമാണെന്നും കെ..പി. കരുണൻ പറഞ്ഞു.
സലാല ഐഡിയ ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ, സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. സലാലയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും ജനങ്ങൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും സർഗാത്മകമായ പങ്കുവഹിക്കുന്ന ഒന്നായിരിക്കും “മിറർ ഓഫ് സലാല” എന്ന ഇ മാഗസിൻ എന്ന് അദ്ദേഹം പറഞ്ഞു.
മാഗസിൻ എഡിറ്റർ റജീബ്, വൈസ് പ്രസിഡൻറ്മാരായ രവീന്ദ്രൻ നെയ്യാറ്റിൻകര, സാജിത ഹഫീസ്, ട്രഷറർ വഹീദ് ചേന്ദമംഗലൂർ, മുസമ്മിൽ മുഹമ്മദ്, സബീർ പിടി, മുസ്തഫ പൊന്നാനി, ഉസ്മാൻ കളത്തിങ്കൽ, ഷഹനാസ്, ആരിഫ, മുംതാസ്, റമീസ തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറിമാരായ സജീബ് ജലാൽ സ്വാഗതവും തസ്‌റീന ഗഫൂർ നന്ദിയും പറഞ്ഞു.
STORY HIGHLIGHTS:E Magazine published the title ‘Mirror of Salalah’