മാനവീയം – 2024″ പോസ്റ്റർ പ്രകാശനം ചെയ്തു
“മാനവീയം – 2024” പോസ്റ്റർ പ്രകാശനം ചെയ്തു
മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ കേരള പിറവി ദിനമായ നവംബർ ഒന്നിന് മസ്കറ്റ് അൽഫലാജ് ഓഡിറ്റോറിയത്തിൽ വെച്ച് “മാനവീയം – 2024” എന്ന വളരെ വ്യത്യസ്തവും മനോഹരമായ ദൃശ്യ വിരുന്ന് ഒരുക്കുന്നത്തിന്റെ പോസ്റ്റർ പ്രകാശനം റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് നടന്നു.
ഒമാനിലെ മാധ്യമ പ്രവർത്തകരുടെയും വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങളുടേയും സാനിധ്യത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ മിഡിലീസ്റ് റീജണൽ കോർഡിനേറ്റർ ഉല്ലാസ് ചെറിയാൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറിന് “മാനവീയം – 2024” പോസ്റ്റർ നൽകികൊണ്ടായിരുന്നു പ്രകാശനം.
ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയും, ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യയുടെ മാനേജിംഗ് ഡയറക്ടറും, 140-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച ‘സഞ്ചാരം’ എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്ന സന്തോഷ് ജോർജ് കുളങ്ങര മുഖ്യ അതിഥിയായി പങ്കെടുക്കും.
കൂടാതെ പിന്നണി ഗായകരായ നദീം അർഷധും, ഭാഗ്യരാജും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും പ്രശസ്ത മിമിക്രി താരം രാജേഷ് അടിമാലിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും ഒമാനിലെ നല്ലവരായ ജനങ്ങൾക് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഘടകം നൽകുന്ന വ്യത്യസ്തവും മനോഹരവുമായ ദൃശ്യ വിരുന്ന് ആയിരിക്കും.
2016 സെപ്റ്റംബർ 21 ന് ആസ്ട്രിയയിലെ വിയന്ന കേന്ദ്ര ആസ്ഥാനമായി, ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ സ്ഥാപിതമായി പ്രവൃത്തിക്കുന്ന ഈ സംഘടന കഴിഞ്ഞ 7 വർഷങ്ങൾക്കുള്ളിൽ 6 വൻകരകളിലായി 166 രാജ്യങ്ങളിൽ, 229 പ്രതിനിധിത്വങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ച് പ്രവൃത്തനം നടത്തി കൊണ്ടിരിക്കുന്നു.
മാനവികത വിഭജിക്കപ്പെടാതെ ജാതി മത വർഗ്ഗ രാഷ്ട്രീയത്തിനതീതമായി ആഗോള തലത്തിൽ മലയാളികളുടെ ഊർജവും ശക്തിയും വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാ തട്ടിലുമുള്ള പ്രവാസികൾക്കും പ്രയോജനപ്പെടുത്താൻ വേൾഡ് മലയാളി ഫെഡറേഷൻ പ്രതിജ്ഞാബദ്ധരാണെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, മിഡിലീസ്റ് റീജണൽ കോർഡിനേറ്റർ ഉല്ലാസ് ചെറിയാൻ, നേഷണൽ കോർഡിനേറ്റർ സുനിൽ കുമാർ, നേഷണൽ പ്രസിഡണ്ട് ജോർജി പി രാജൻ, നേഷണൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, ഗ്ലോബൽ ഐ ടി കോർഡിനേറ്റർ സുധീർ ചന്ദ്രോത്ത്, ഗ്ലോബൽ മലയാളം ഫോം കോർഡിനേറ്റർ രാജൻ കൊക്കുറി, ജോയിന്റ് സെക്രട്ടറി മനോജ് നാരായണൻ, പ്രോഗ്രാം കൺവീനർ അനൂപ് ദിവാകരൻ, മസ്കറ്റ് സ്റ്റേറ്റ് സെക്രട്ടറി ശ്രീ കുമാർ, കൾച്ചറൽ കോർഡിനേറ്റർ അനീഷ്, മീഡിയ കോർഡിനേറ്റർ മുഹമ്മദ് യാസീൻ, എന്നിവർ നേതൃത്ത്വം നൽകി.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ സങ്കടിപ്പിക്കുന്ന “മാനവീയം – 2024” റെഡ് ക്യുബ് ഇവന്റസിന്റെ മാനേജ്മെൻറിലായിരിക്കും അരങ്ങേറുക.
STORY HIGHLIGHTS:Humanity – 2024” poster released