പുതിയ വൈദ്യുതി കണക്ഷന് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്‌ട്രീഷ്യൻമാര്‍ക്ക് മാത്രം

ഒമാൻ:ഒ മാനില്‍ ഇനി പുതിയ ഇലക്‌ട്രിസിറ്റി കണക്ഷനുകള്‍ക്ക് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്‌ട്രീഷ്യൻമാർക്ക് മാത്രം.
നാമ ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്ബനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സുല്‍ത്താനേറ്റില്‍ ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഒമാനിയല്ലാത്ത ഇലക്‌ട്രീഷ്യൻ ലൈസൻസോടെ സമർപ്പിക്കുന്ന പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ ഇനി സ്വീകരിക്കില്ലെന്നാണ് നാമ ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്ബനി വ്യക്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഒമാനില്‍ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ നടപടികള്‍ ഗവണ്മെന്റ് നേരെത്തെ തുടങ്ങിയിരുന്നു. 2024ല്‍, ഗതാഗത-ലോജിസ്റ്റിക് മേഖലയില്‍ 20 ശതമാനവും കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയില്‍ 31ശതമാനവുമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നത്.
2040ഓടെ ഈ മേഖലകളിലെ പ്രഫഷണല്‍ ജോലികള്‍ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ചില തൊഴിലുകള്‍ ഒമാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക, മേഖലയിലെ വളർച്ചയുമായി ബന്ധപ്പെട്ട് ഒമാനികള്‍ക്ക് ഏറ്റവും കുറഞ്ഞ തൊഴില്‍ നിലവാരം നിശ്ചയിക്കുക, വേതന പിന്തുണ, പരിശീലനം, യോഗ്യതകള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് പ്രധാന നയങ്ങള്‍. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകള്‍ 2025 മുതല്‍ 20ശതമാനം മുതല്‍ 50 ശതമാനം വരെ ആയിരിക്കും. ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും.
STORY HIGHLIGHTS:Only Omani electricians are allowed to apply for new electricity connection