Job

അനധികൃത കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്‍കിയാല്‍ കനത്ത പിഴ

ഒമാൻ:രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവരേ സംരക്ഷിക്കുന്നവർക്കും തൊഴില്‍ നല്‍കുന്നവർക്കും മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലിസ്.

പാസ്പോർട്ട് അടക്കമുള്ള നിയമപരമായ രേഖകളില്ലാതെ എത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് സ്വീകരിക്കുകയെന്ന് ക്യാപ്റ്റൻ സഈദ് സലിം അല്‍ മഹ്റാസി പറഞ്ഞു.

ഒമാൻ ഫോറിനേഴ്സ് റെസിഡൻസി നിയമ പ്രകാരം, അനധികൃതമായി പ്രവേശിക്കുന്നയാള്‍ക്ക് 100നും 500 റിയാലിനും ഇടയില്‍ പിഴയും ഒരു മാസത്തില്‍ കുറയാത്തതും മുന്ന് വർഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരക്കാർക്ക് ജോലി നല്‍കുകയോ താമസ സൗകര്യം ഒരുക്കുകയോ ചെയ്യുന്നവർക്ക് 1,000 റിയാലിനും 2,000 റിയാലിനും ഇടയില്‍ പിഴയും ഏകദേശം 10 മുതല്‍ ഒരുമാസം വരെ തടവും ശിക്ഷയായി ലഭിക്കും.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും നുഴഞ്ഞുകയറ്റക്കാരെ ജോലിക്കായി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ എത്തിപ്പെടുന്ന പലരും കുറ്റകൃത്യങ്ങള്‍ ചെയ്തവരോ അവരുടെ സ്വന്തം രാജ്യത്തുള്ള അധികാരികള്‍ അന്വേഷിക്കുന്ന വ്യക്തികളോ ആയിരിക്കാം. മയക്കുമരുന്ന് പോലുളള കള്ളകടത്തുകളും ഇവർക്കുണ്ടായേക്കാമെന്നും ഇത് വലിയ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍, നാടുകടത്തുന്നതിനായി അവരുടെ എംബസികളുമായി ബന്ധപ്പെടുന്നതിന് പുറമെ നിയമപരമായ നടപടിക്രമങ്ങള്‍ക്കായി അദ്ദേഹത്തെ റഫർ ചെയ്യുമെന്നും ആർഒപി വ്യക്തമാക്കി.

STORY HIGHLIGHTS:Heavy fines for employing illegal immigrants

Related Articles

Back to top button