അല്‍ സലാമ പോളിക്ലിനിക് പത്താം വാര്‍ഷിക ലോഗോ പുറത്തിറക്കി
ഒമാൻ:അല്‍ സലാമ പോളിക്ലിനിക്കിൻ്റെ പത്താം വാർഷിക ലോഗോ മസ്കത്ത് മാനി ഹോട്ടല്‍ ആൻഡ് സ്യൂട്ട്സ് മബേലയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഡയറക്ടർ ജനറല്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് ഇന്സ്ടിട്യൂഷൻ ഡോ. മുഹന്ന നാസർ അല്‍ മസ്ലാഹി ലോഗോ പ്രകാശനം ചെയ്തു. സലിം അല്‍ ജാബ്രി – മാനേജിംഗ് ഡയറക്ടർ, ഡോ. റഷീദ് അലി-മെഡിക്കല്‍ഡയറക്ടർ , ഡോ. സിദ്ദീഖ് മങ്കട – ഹോസ്പിറ്റല്‍ ഡയറക്ടർ, നികേഷ് പൂന്തോട്ടത്തില്‍ – സീനിയർ മാർക്കറ്റിംഗ് മാനേജർ, സഫീർ വെള്ളാടത്ത് – ബ്രാഞ്ച് മാനേജർ, ഗിരീഷ് മായന്നൂർ – ഫിനാൻസ് മാനേജർ, ഖദീജ അല്‍ ബലൂഷി പബ്ലിക് റിലേഷൻസ് , സമീർ മാർക്കറിക് മാനേജർ , എന്നിവർ പങ്കെടുത്തു. 2014 ഒക്ടോബർ 24-ന് മബെലയില്‍ തുടക്കം കുറിച്ച അല്‍ സലാമ പോളിക്ലിനിക് ന്റെ ആദ്യത്തെ സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ നാല് വകുപ്പുകളും 14 ജീവനക്കാരും മാത്രമായാണ് തുടക്കം കുറിച്ചത്.
10 വർഷത്തെ വിജയകരമായ യാത്രയ്ക്ക് ശേഷം ഇത് 3 ശാഖകളിലേക്കും സൂപ്പർ സ്പെഷ്യാലിറ്റികള്‍ ഉള്‍പ്പെടെ16 വകുപ്പുകളിലേക്കും വ്യാപിപ്പിച്ചുകാർഡിയോളജി, പാത്തോളജി, ഡെർമറ്റോളജി, ഇൻ്റേണല്‍ മെഡിസിൻ, ഒഫ്താല്‍മോളജി, പീഡിയാട്രിക്സ്,
ഇഎൻടി, ഗൈനക്കോളജി, ഡയബറ്റോളജി, റേഡിയോളജി, ജനറല്‍ സർജറി, ഓർത്തോപീഡിക്സ്, ഐവിഎഫ് ഡിപ്പാർട്ട്മെൻ്റ്, ഓർത്തോഡോണ്ടിക്സ് , ജനറല്‍ പ്രാക്ടീഷണറും , ഡെൻ്റല്‍ , വിഭാഗള്‍ ഉള്‍പെടുന്നു , അല്‍ സലാമ പോളിക്ലിനിക്കില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന
എമർജൻസി സർവീസും ഫാർമസി, വിസ മെഡിക്കല്‍ സർവീസ്, എക്കോ, ടിഎംടി, റേഡിയോളജി, ഫാമിലി പ്രിവിലേജ് കാർഡ്, ഡയബറ്റിസ് ക്ലിനിക്, പാത്തോളജിസ്റ്റ് മേല്‍നോട്ടമുള്ള സമ്ബൂർണ സജ്ജീകരണങ്ങളുള്ള ലാബ് എന്നിവയും ഈകാലയളവില്‍ ആരംഭിച്ചു, കൂടാതെ അല്‍സലാമ പോളിക്ലിനിക്കില്‍ ഈ കാലെ അളവില്‍ മാത്രം അഞ്ച് ലക്ഷത്തില്‍ലധികം
രോഗികള്‍ ചികിത്സിസതേടി. 10 ആം വാർഷികം ആഘോഷിക്കുന്ന അല്‍ സലാമ പോളിക്ലിനിക്കിന്
മൂന്ന് ശാഖകളിലായി 40 ഡോക്ടർമാരും 150 ലധികം സ്റ്റാഫും ഉണ്ട്. രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഗുണമെന്മയുള്ള സേവനം കുറഞ്ഞ നിരക്കില്‍ നല്‍കുന്നു. രോഗികളുടെ വിശ്വാസവും ജീവനക്കാരുടെ അചഞ്ചലമായ അർപ്പണബോധവുമാണ് അല്‍ സലാമയുടെ വിജയത്തിന് കാരണം.
പത്താം വാർഷികത്തോടനുബന്ധിച്ച് അല്‍ സലാമ പോളിക്ലിനിക് മബേലയില്‍ കുറഞ്ഞ ചെലവില്‍ നിരവധി ആരോഗ്യ- പാക്കേജുകളും രക്തദാന ക്യാമ്ബുകള്‍, സാമൂഹിക പ്രവർത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 82 ഒമാനി റിയാല്‍ ചിലവ് വരുന്ന മെഡിക്കല്‍ ചെക്കപ്പ് പാക്കേജ് 10 റിയാലിന് ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാന പാക്കേജ്. സെപ്റ്റംബർ 24 മുതല്‍ ഒക്ടോബർ 24 വരെ ഒരു മാസക്കാലം ഈ പാക്കേജ് ലഭിക്കും. മെഡിക്കല്‍ ചെക്കപ്പിൻ്റെ സമയപരിധി എല്ലാ ദിവസവും രാവിലെ 6 മുതല്‍ രാവിലെ 10 മണിവരെ ആയിരിക്കും. ഒക്ടോബർ 24 ന് പിറന്നാള്‍ ആഘോഷിക്കുന്ന 25 വയസ്സിനു മുകളില്‍ പ്രായവും ഉള്ള ഒമാൻ ഐഡി അല്ലെങ്കില്‍ വാലിഡ് റെസിഡൻഡ് കാർഡുള്ള എല്ലാവർക്കും അല്‍ സലാമ പോളി ക്ലിനിക്കിന്റെ 82 റിയാല്‍ വരുന്ന മെഡിക്കല്‍ പാക്കേജ് ഈ കാലയളവില്‍ സൗജന്യമായി ലഭിക്കും. കൂടാതെ ഒക്ടോബർ 12 ആം തീയതി മബെല അല്‍ സലാമ പോളി ക്ലിനിക്കില്‍ നടക്കുന്ന രക്തദാന ക്യാമ്ബില്‍
പങ്കെടുത്ത് രക്തം ദാനം ചെയ്യുന്ന എല്ലാവർക്കും ഒരു വർഷത്തെ ജിപി & ഇന്റെര്ണല്‍ മെഡിസിൻ പരിശോദന സൗജന്യമായിരിക്കും കൂടാതെ 82 റിയാല്‍ വരുന്ന ഹെല്‍ത്ത് പാക്കേജും സൗജന്യമായി ലഭിക്കും. രക്തദാനത്തിനായി ഈ നമ്ബറില്‍ രജിസ്റ്റർ ചെയ്യേണ്ടതാണ് For appointment- 7916 6358 , 24451726,
STORY HIGHLIGHTS:Al Salama Polyclinic has released its 10th anniversary logo