Information

തട്ടിപ്പിനെതിരെ ക്യാമ്ബയിനുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി.

ഒമാൻ:ഒമാനില്‍ ഇലക്‌ട്രോണിക് തട്ടിപ്പിനെതിരെ ക്യാമ്ബയിനുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി.

വാട്‌സ് ആപ്പ്, വ്യാജ വെബ്‌സൈറ്റ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യല്‍ സർവിസസ് അതോറിറ്റിയും രംഗത്തെത്തി. ഒമാനില്‍ ഇലക്‌ട്രോണിക് തട്ടിപ്പ് കുറക്കുന്നതിനും ഇരകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ചെറുക്കുന്നതിനുമായിയാണ് ക്യാമ്ബയിൻ ആരംഭിച്ചിരിക്കുന്നത്.

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍, ഒ.ടി.പി പങ്കുവെക്കുന്നതിലെ അപകടസാധ്യത, സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ വഴിയുള്ള ആള്‍മാറാട്ട തട്ടിപ്പുകള്‍ എന്നിവയെക്കുറിച്ചും ക്യാമ്ബയിൻ ബോധവത്കരണം നല്‍കും. ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍ ഉപയോഗത്തിനുമുള്ള ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്ബയിൻ സംഘടിപ്പിക്കുന്നത്.

വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെയും ജനങ്ങളെ കബളിപ്പിക്കുന്ന വാട്‌സ് ആപ്പിലെ പ്രവർത്തനങ്ങള്‍ക്കെതിരെയും മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യല്‍ സർവിസസ് അതോറിറ്റിയും രംഗത്തെത്തി. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി സഹായം തേടുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകള്‍ കാണപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇത്തരം വെബ്‌സൈറ്റുകള്‍ വഴി ബാങ്കുകള്‍ ഒരു കാരണവശാലും വിവരങ്ങള്‍ ചോദിക്കില്ലയെന്നാണ് ഫിനാൻഷ്യല്‍ സർവിസസ് അതോറിറ്റി വ്യക്തമാക്കുന്നത്.

STORY HIGHLIGHTS:Telecommunication Regulatory Authority with campaign against fraud.

Related Articles

Back to top button