Travel

നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നാൽ പിടി വീഴും

ഒമാൻ:നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നാൽ പിടി വീഴും.

കാർ യാത്രക്കാർ നിയമ വിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി നൽകിയാൽ നടപടി സ്വീകരിക്കും.

നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്കെതിരെ നടപടിയുമായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം. പത്ത് റിയാൽ പിഴയും കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. റോഡ് മുറിച്ചുകടന്നുവർ അപകടം സൃഷ്ടിക്കുന്നത് വർധിച്ചതോടെയാണ് ശിക്ഷാ നടപടി സ്വീകരിക്കാൻ അധികൃതർ മുന്നോട്ടു വന്നത്.


കാർ യാത്രക്കാർ നിയമ വിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി നൽകിയാൽ നടപടി സ്വീകരിക്കും. റോഡ് മുറിച്ചു കടക്കാൻ ഒരുക്കിയ സുരക്ഷിത സംവിധാനങ്ങളിൽ അല്ലാതെ ഉപയോഗിക്കരുതെന്നും നിർദേശിക്കുന്നു. പൊതുജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെത്തുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുകയും പ്രത്യേക ശ്രദ്ധയുണ്ടാവുകയും വേണമെന്ന് ഡ്രൈവർമാരോടും റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം അധികൃതർ ആവശ്യപ്പെട്ടു.

STORY HIGHLIGHTS:Royal Oman Police Traffic Division has taken action against pedestrians who cross the road illegally

Related Articles

Back to top button