News
വാഹനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ ശിക്ഷ; 300 റിയാല്‍ പിഴയും തടവും
ഒമാൻ:വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. കുറ്റക്കാർക്ക് പിഴയും തടവും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാൻ ഗതാഗത നിയമത്തിലെ ആർട്ടിക്കിള്‍ 49/6 പ്രകാരമാണ് ശിക്ഷ. പൊതു ശുചിത്വവും സുരക്ഷയും നിലനിര്‍ത്താൻ ലക്ഷ്യമിട്ടാണ് ശിക്ഷ കടുപ്പിക്കുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമായിരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
STORY HIGHLIGHTS:Punishment for throwing garbage from vehicles; 300 Riyal fine and imprisonment
Follow Us