മലയാളം മിഷൻ ഒമാൻ കിളിപ്പാട്ട് – 2024 സംഘടിപ്പിച്ചു
ഒമാൻ:മലയാളം മിഷൻ ഒമാൻ, ഇബ്ര മേഖല പ്രവേശനോത്സവവും, 78-ാമത് സ്വാതന്ത്ര്യദിനാഘോഷവും കിളിപ്പാട്ട് – 2024 എന്ന പേരില്‍ സംഘടിപ്പിച്ചു.
പത്ത് മണിക്കൂർ നീണ്ടുനിന്ന പരിപാടിയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ചിത്ര രചനാ മത്സരം, സുഗതാഞ്ജലി കാവ്യാലാപന മത്സരം, ചിത്ര പ്രദർശനം, മലയാളം മിഷൻ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികള്‍, കൊച്ചിൻ ഫ്ളയിംഗ് ഷാഡോയും (കൊറിയോഗ്രാഫി: കലാമണ്ഡലം രാജി ഷിബു & കലാഭവൻ ഷിബു) നന്ദനം നൃത്തകലാക്ഷേത്രയും (കൊറിയൊഗ്രാഫി: ജയ സജീവ്) സ്നേഹക്കൂട് വനിതാ കൂട്ടായ്മയും അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങള്‍, നസീബ് കലാഭവൻ അവതരിപ്പിച്ച വണ്‍ മാൻ ഷോ, റിഷാദ് ഗനിയും സംഘവും(7.30 ബാൻഡ്) അവതരിപ്പിച്ച സംഗീത സന്ധ്യ, എന്നീ പരിപാടികളോടെ കിളിപ്പാട്ട് – 2024 മികച്ച നിലവാരം പുലർത്തി.
മലയാളം മിഷൻ ഇബ്ര മേഖലാ പ്രസിഡന്റ് ശ്രീമതി.അനുഷ അരുണ്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ മേഖലാ സെക്രട്ടറി പ്രകാശ് തടത്തില്‍ സ്വാഗതം പറഞ്ഞു. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ:രത്നകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുഖ്യ അതിഥി ആയിരുന്ന മലയാളം മിഷൻ ഒമാൻ സെക്രട്ടറി ശ്രീ.അനുചന്ദ്രൻ ഒമാനിലെ മലയാളം മിഷൻ പ്രവർത്തനങ്ങള്‍ വിശദീകരിച്ചു.
മലയാളം മിഷൻ ഒമാൻ ട്രഷറർ ശ്രീ. ശ്രീകുമാർ വിശിഷ്ട അതിഥി ആയിരുന്നു. മലയാളം മിഷൻ ഇബ്ര മേഖലയുടെ പ്രവർത്തനങ്ങള്‍ രക്ഷാധികാരി അജിത്ത് പുന്നക്കാട് വിശദീകരിച്ചു.
സതീഷ്(മേഖലാ ട്രഷറർ), സിത ഷിബു(ജോയിന്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഇബ്രയിലെ മുതിർന്ന സാമൂഹികപ്രവർത്തകനും, മലയാളം മിഷൻ ഇബ്ര മേഖലയുടെ തുടക്കം മുതല്‍ നാളിതുവരെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവുമായി നിലകൊള്ളുന്ന ശ്രീ. പിഇ. കുഞ്ഞുമോനെയും മലയാളം മിഷൻ അധ്യാപനത്തില്‍ രണ്ട് വർഷം പൂർത്തികരിച്ച ചിഞ്ചു ടീച്ചറെയും സമ്മേളനത്തില്‍ വെച്ച് ആദരിക്കുകയുണ്ടായി.
ഡോ.ഗിരീഷ് ഉദിനുക്കാരൻ (കവി, ഗാന രചയിതാവ്), ശ്രീ.ഷിബു ശിവദാസ്(ഇന്ത്യൻ സ്കൂള്‍ SMC മെമ്ബർ),
ശ്രീ.സുനില്‍ മാളിയേക്കല്‍ (ഇൻകാസ്), ശ്രീ.താജുദീൻ(കൈരളി) എന്നിവർ ആശംസകള്‍ നേർന്നു. മേഖലാ വൈസ് പ്രസിഡന്റ് അനു ഷൈജു നന്ദി പ്രകാശനം നടത്തി.
STORY HIGHLIGHTS:Organized by Malayalam Mission Oman Kilipat – 2024