Tourism

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാൻ പ്രൊമോഷണല്‍ സെമിനാറുമായി ഒമാൻ

ഒമാൻ:വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം ഇന്ത്യയില്‍ പ്രൊമോഷണല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.

ആദ്യ മൊബൈല്‍ പ്രൊമോഷണല്‍ സെമിനാർ ഇന്ത്യൻ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. മുംബൈ, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലും പരിപാടികള്‍ നടക്കും. ഒമാന്റെ പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക പൈതൃകം, ആഡംബര ആതിഥ്യം എന്നിവ ഉയർത്തിക്കാട്ടുകയാണ് സെമിനാറിന്റെ ലക്ഷ്യം.

‘ലോകത്തിലെ ഏറ്റവും വലിയ ടൂറിസം സ്രോതസ്സുകളിലൊന്നാണ് ഇന്ത്യ. 2023ല്‍ ഒമാനിലേക്കുള്ള സന്ദർശകരുടെ എണ്ണം 600,000 കവിഞ്ഞു, 2024 ല്‍ വീണ്ടും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ബിൻ ഖാസിം അല്‍ ബുസൈദി പറഞ്ഞു.

‘പ്രകൃതി സൗന്ദര്യത്തിനും സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട മള്‍ട്ടി-സീസണ്‍ ഡെസ്റ്റിനേഷനാണ് ഒമാൻ, കൂടാതെ എല്ലാ വിഭാഗം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, ഒമാനിലെ ആഡംബര ആതിഥ്യം അനുഭവിക്കാൻ കൂടുതല്‍ യാത്രക്കാരെ ആകർഷിക്കുന്നതിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’ അല്‍ ബുസൈദി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS:Oman to hold promotional seminar to attract tourists

Related Articles

Back to top button