Information

റിയല്‍ ടൈം പാസഞ്ചര്‍ ഇൻഫര്‍മേഷൻ സ്‌ക്രീൻ സ്ഥാപിക്കാനൊരുങ്ങി മുവാസലാത്ത്

ഒമാൻ:തിരഞ്ഞെടുത്ത ബസ് സ്റ്റേഷനുകളിലും ഒറ്റപ്പെട്ട ബസ് സ്റ്റോപ്പുകളിലും റിയല്‍ ടൈം പാസഞ്ചർ ഇൻഫർമേഷൻ സ്‌ക്രീനുകള്‍ (ആർടിപിഐ) സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി ഒമാൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്ബനിയായ മുവാസലാത്ത് അറിയിച്ചു.

ആർടിപിഐ സ്‌ക്രീനുകള്‍ സ്ഥാപിക്കാനും തുടർന്ന് അറ്റകുറ്റപ്പണി നടത്താനും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 28. ടെണ്ടറുകള്‍ ഓണ്‍ലൈനായി സമർപ്പിക്കണം.

നിലവില്‍, യാത്രക്കാർക്ക് ബസുകള്‍ എത്തിച്ചേരുന്ന സമയം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ട്രാക്ക് ചെയ്യാനാകും. എന്നാല്‍ യാത്രക്കാർക്ക് മികച്ച സേവനം നല്‍കുന്നതായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗതാഗത ശൃംഖല വിപുലീകരിക്കുന്നതിനുമാണ് കമ്ബനി ശ്രമിക്കുന്നത്.

ലൊക്കേഷൻ, എത്തിച്ചേരല്‍ സമയം, സേവന തടസ്സം എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ ബസില്‍ നിന്ന് തത്സമയം സ്വീകരിക്കുന്ന സെൻട്രല്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുക. അതത് വിവരങ്ങള്‍ ബസ് സ്റ്റോപ്പുകളിലെ സ്‌ക്രീനില്‍ പ്രദർശിപ്പിക്കും. സേവന അലേർട്ടുകള്‍, കാലാവസ്ഥാ വിവരങ്ങള്‍, പരസ്യങ്ങള്‍ എന്നിവയും സ്‌ക്രീനില്‍ കാണാം

STORY HIGHLIGHTS:Muwasalat is about to install a real time passenger information screen

Related Articles

Back to top button