പാര്‍ക്കിങ് സേവനങ്ങള്‍ പരിഷ്കരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി
ഒമാൻ:വാഹനത്തിന്‍റെ പാർക്കിങ്ങും റിസർവേഷൻ പെർമിറ്റുകളും സംബന്ധിച്ച സംവിധാനങ്ങള്‍ പരിഷ്കരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി.
മുനിസിപ്പാലിറ്റിയുടെ ഇലക്‌ട്രോണിക് സർവിസസ് പോർട്ടല്‍ വഴി ആവശ്യക്കാർക്ക് സേവനങ്ങള്‍ക്കായി അപേക്ഷിക്കാം. മുനിസിപ്പല്‍ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
താമസക്കാർക്ക് പോർട്ടല്‍ വഴി അവരുടെ പാർക്കിങ് പെർമിറ്റുകള്‍ ഭേദഗതി ചെയ്യുകയോ കൈമാറുകയോ ചെയ്യാം. പെർമിറ്റില്‍ വാഹനം അപ്‌ഡേറ്റ് ചെയ്യാനും റിസർവേഷൻ ഏരിയയില്‍ മാറ്റം വരുത്താനും ഈ സേവനം അനുവദിക്കുന്നു. കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ പരിസരത്തുള്ള പൊതു പാർക്കിങ് പെർമിറ്റുകള്‍ പുതുക്കാനും മസ്‌കത്ത് മുനിസിപ്പാലിറ്റി വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ഫീസിന് വിധേയമായ പ്രദേശത്താണ് പാർക്കിങ്ങെങ്കില്‍ ഓരോ പാർക്കിങ്ങിനും പ്രതിമാസം 50 റിയാലും ഫീസിന് വിധേയമല്ലാത്ത പ്രദേശത്താണ് പാർക്കിങ്ങെങ്കില്‍ പ്രതിമാസം 30 റിയാലുമാണ് ഫീസ്. പൊതു പാർക്കിങ് റിസർവേഷൻ പെർമിറ്റ് റദ്ദാക്കുന്നതിന് നിലവിലെ പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ആവശ്യമായ രേഖകള്‍ക്കൊപ്പം ഒരു റദ്ദാക്കല്‍ അഭ്യർത്ഥന സമർപ്പിച്ചാല്‍ മാത്രം മതിയാകും.
STORY HIGHLIGHTS:Muscat Municipality has revised its parking services