Event

ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബ് സലാല മലയാള വിഭാഗത്തിന്റെ ഓണസദ്യ സെപ്തംബര്‍ 20ന്

ഒമാൻ:ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബ് സലാല മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ ഓണസദ്യ സെപ്തംബർ 20 വെള്ളിയാഴ്ച രാവിലെ 11:30 മുതല്‍ ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബില്‍ വെച്ച്‌ നടത്തും.

പഴയിടം മോഹനൻ നമ്ബൂതിരിയാണ് സദ്യ ഒരുക്കുന്നത്. മലയാള വിഭാഗം അംഗങ്ങള്‍ക്ക് സദ്യ സൗജന്യമാണ്. സലാല മലയാളികള്‍ക്ക് പഴയിടത്തിന്റെ സദ്യ ആസ്വദിക്കാനായി മലയാള വിഭാഗം സൗകര്യമൊരുക്കുന്നുണ്ട്. സദ്യയുടെ പ്രവേശന കൂപ്പണ്‍ സലാലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.

കേരളപ്പിറവി ആഘോഷവും, ബാലകലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും നവംബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബില്‍ വെച്ച്‌ നടക്കും. സിനിമാ പിന്നണി ഗായകനും, എഴുത്തുകാരനും പ്രഭാഷകനുമായ വി ടി മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രദീപ് പൂലാനിയുടെ സ്റ്റേജ് ഷോ, സലാലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. സലാലയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് വേണ്ടി മലയാള വിഭാഗം നടത്തി വരുന്ന ബാലകലോത്സവത്തിന്റെ മത്സരങ്ങള്‍ ഒക്ടോബർ 18 മുതല്‍ ആരംഭിക്കും. മത്സരാർത്ഥികള്‍ക്കുള്ള ഗൂഗിള്‍ ഫോം വഴിയുള്ള റജിസേട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന ദിനം ഓഗസ്റ്റ് 30 ആണ്. എല്‍കെജി, യുകെജി, ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ കഥാകഥനം, ആംഗ്യപ്പാട്ട് എന്നീ ഇനങ്ങള്‍ ഈ വർഷം പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബ് വൈസ് പ്രസിഡണ്ട് സണ്ണി ജേക്കബ്ബ്, മലയാള വിഭാഗം കണ്‍വീനർ എ പി കരുണൻ, കോ കണ്‍വീനർ റഷീദ് കല്‍പ്പറ്റ, ട്രഷറർ സജീബ് ജലാല്‍, കള്‍ച്ചറല്‍ സെക്രട്ടറി പ്രശാന്ത് നമ്ബ്യാർ, ബാല കലോത്സവം സെക്രട്ടറി ഷജില്‍ കോട്ടായി എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

STORY HIGHLIGHTS:Indian Social Club Salala Malayalam section on 20th September

Related Articles

Back to top button