News

ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടരുത്; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപാലിറ്റി

ഒമാൻ:ബല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടരുതെന്ന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപാലിറ്റി. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹ്യസൗന്ദര്യം നിലനിർത്തുന്നതിനായി ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് ഒഴിവാക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

മസ്‌കത്ത് മുനിസിപ്പാലിറ്റി നിയമത്തിന്റെ 14-ാം ആർട്ടിക്കിള്‍ പ്രകാരം, കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുന്നു, ഇതിന് 50 മുതല്‍ 5000 റിയാല്‍ വരെ പിഴയോ 24 മണിക്കൂർ മുതല്‍ 6 മാസത്തില്‍ കൂടാത്തതുമായ തടവോ ശിക്ഷയായി ലഭിക്കും

STORY HIGHLIGHTS:Do not dry clothes on balconies;  Muscat Municipality with warning

Related Articles

Back to top button