News

സലാല ഡാം നിര്‍മാണം പൂര്‍ത്തിയാവുന്നു

സലാല:സലാലയെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന വാദി അനാർ ഡാമിന്‍റെ നിർമാണം 81 ശതമാനം പൂർത്തിയായി.

23 ദശലക്ഷം റിയാല്‍ ചെലവില്‍ കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയമാണ് ഡാം നിർമിക്കുന്നത്. ഡാമിന് ചുറ്റുമുള്ള 87 ചതുരശ്ര കിലോമീറ്റർ ചുറ്റളവില്‍ പെയ്യുന്ന മഴ വെള്ളം ഡാമില്‍ ശേഖരിക്കാനാവും.

ഈ ഡാമിന്16 ദശലക്ഷം ഘനമീറ്റർ ജലം ഉള്‍ക്കൊള്ളാനാള്ള ശേഷിയുണ്ടാകും. സലാലയിലെ പ്രധാന ഭാഗങ്ങളെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് രക്ഷിക്കാനും ചുറ്റുമുള്ള പർവ്വതങ്ങളില്‍ നിന്ന് മഴ പെയ്യുമ്ബോള്‍ കുത്തിയൊലിച്ച്‌ എത്തുന്ന ജലം സംഭരിച്ച്‌ വെക്കാനും ഡാമിന് കഴിയും.

1680 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഡാം നിർമിക്കുന്നത്. ഇതിന് മാലിന്യം ഒഴുകി പോവാൻ പ്രത്യേക വഴിയും 430 മീറ്റർ നീളത്തില്‍ ജല നിർഗമന പാതയും ഉണ്ടാവും. കൂടാതെ ഉപരിതല ജല നിരപ്പും തടാകത്തിലെ ജലത്തിന്‍റെ അളവും ഡാമിന്‍റെ ചോർച്ചയും നിരീക്ഷിക്കാനുള്ള യന്ത്രവും സ്ഥാപിക്കും.

ഡാമിനടിയിലെ ചെളിമണ്ണിന്‍റെ അളവ് കണക്കാക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്. ഡാമിന് ചുറ്റും 1,610 കിലോ മീറ്റർ നീളത്തില്‍ നാല് കിലോ മീറ്റർ ഉയരത്തില്‍ മതിലും നിർമിക്കുന്നുണ്ട്. ഡാമില്‍ അധികം വരുന്ന ജലം കടലിലേക്ക് ഒഴുക്കാനും കഴിയും. മഴ പെയ്യുമ്ബോള്‍ ഒഴുകിയെത്തുന വെള്ളം സലാല തുറമുഖത്തെയും റെയ്സൂട്ട് വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിക്കാറുണ്ട്.

കഴിഞ്ഞ മഴകാലത്ത് വൻ നശനഷ്ടമാണ് വെള്ളപൊക്കം മൂല ഉണ്ടായത്. ഭാവിയില്‍ ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കാൻ ഈ ഡാമിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ കഴിയും.

STORY HIGHLIGHTS:Construction of Salala Dam is completed

Related Articles

Back to top button