Event
രക്തദാന ക്യാമ്പ് നടത്തി

ഒമാൻ:ഒമാനിലെ പ്രവാസി ഫുട്ബോള്‍ ടീമുകളുടെ കൂട്ടായ്മയായ കേരള മസ്ക്കത്ത് ഫുട്ബോള്‍ അസോസിയേഷനും മബേല ഫേസ് 8, ഹല്‍ബാനിലെ അല്‍ സലാമ ഹോസ്പിറ്റല്‍ഇന്ററ്റർനാഷണല്‍ ആശുപത്രിയും സംയുകതമായി ബോഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാന ക്യാമ്ബ് സംഘടിപ്പിച്ചു.
ഹല്‍ബാനിലെ അല്‍ സലാമ ഇന്ററ്റർനാഷണല്‍ ആശുപത്രിയി ല്‍ നടന്ന രക്തദാന ക്യാമ്ബില്‍ അൻപതോളം ആളുകള്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു. കേരള മസ്ക്കത്ത് ഫുട്ബോള്‍ അസോസിയേഷൻ ഭാരവാഹികള്‍ രക്തദാന ക്യാംപിനു നേതൃത്വം നല്‍കി. ഫുട്ബാള്‍ കളിക്കാരെ സാമൂഹിക പ്രതിബദ്ധയുള്ളവരാക്കി മാറ്റുമെന്നും, തുടർന്നും ഇത്തരം ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡോ: മാജിദ് അല്‍ സൈദിയും, ഡോ: സിദ്ധീഖ് മങ്കട, ബാലകൃഷ്ണൻ വലിയാട്ട് തുടങ്ങിയവർ സംസാരിച്ചു.
STORY HIGHLIGHTS:Conducted blood donation camp
Follow Us