ഇന്ത്യ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഒമാനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി
ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികള്‍ക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണമെന്നും യാത്രകാലാവധി കഴിഞ്ഞാല്‍ പിഴ ഈടാക്കുമെന്നും എംബസി പൗരന്മാരെ ഓർമിപ്പിച്ചു.
ഇന്ത്യയുടെ വിസ നിയമം വളരെ കർശനമാണ്. അതുകൊണ്ട് തന്നെ ഒമാൻ പൗരന്മാർ യാത്രയുടെ ആവശ്യാനുസരണമുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണം. ടൂറിസ്റ്റ്, മെഡിക്കല്‍, സ്റ്റുഡന്റ്‌സ് വിസകള്‍ ഇന്ത്യ അനുവദിക്കുന്നുണ്ട്. ഓരോ വിസയുടെ കാലാവധി അത് അനുവദിക്കുമ്ബോള്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഇത് പിന്നീട് മാറ്റാൻ സാധിക്കില്ല, അതുകൊണ്ട് തന്നെ വിസാ കാലാവധി കഴിയുന്നത് ശ്രദ്ധിക്കണം. കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടാനാവില്ല. വിസാ കാലാവധിക്ക് ശേഷം എക്‌സിറ്റ് വിസ ഉണ്ടെങ്കില്‍ മാത്രമേ രാജ്യം വിടാനാവുകയുള്ളു ഇതിനായി 100 റിയാലിലധികം ചെലവ് വരുകയും ചുരുങ്ങിയത് മൂന്ന് പ്രവൃത്തി ദിവസമെടുക്കുമെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു.
STORY HIGHLIGHTS:Oman Embassy in India has strict instructions for Omanis who want to visit India