News

ഇന്ത്യന്‍ ഓഫ് ഇയര്‍ ‘ പുരസ്‌ക്കാരം അഹമ്മദ് റഹീസിന്

ഒമാൻ:ഒമാനിലെ ഇന്ത്യക്കാരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യന് സോഷ്യല് ക്ലബ് എല്ലാവര്ഷവും നല്കി വരുന്ന ഇന്ത്യന് ഓഫ് ദ ഇയര് 2024 പുരസ്കാരത്തിന് ഈ വര്ഷം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അഹമ്മദ് റയീസ് അര്ഹനായി.

ഒമാനില് അഹമ്മദ് റയീസിന്റെ നേതൃത്വത്തില് നടന്ന് വരുന്ന വിദ്യാഭ്യാസ – സാംസ്കാരിക ജീവ കാരുണ്യ പ്രവര്ത്തനങ്ങളെ മുന് നിര്ത്തിയാണ് അഹമ്മദ് റയീസിന് അവാര്ഡ് നല്കിയത്. മുന് കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ മകന് ആണ് അഹമ്മദ് റയീസ്. കോവിഡ് കാലത്ത് ഒമാനിലെ മലയാളികള്ക്ക് മാത്രമല്ല ഇന്ത്യന് സമൂഹത്തിനാകമാനം തുല്യതയില്ലാത്ത സേവനമാണ് അഹമ്മദ് റഹീസിന്റെ നേതൃത്വത്തില് മസ്കറ്റ് കെഎംസിസി കാഴ്ച വച്ചത്.കോവിഡ് കാലത്ത് മസ്കറ്റ് കെഎംസിസി കുറഞ്ഞ ചിലവില് ഒരുക്കിയ നിരവധി ചാര്ട്ടേര്ഡ് വിമാനങ്ങള് പ്രവാസികള്ക്ക് വലിയ ആശ്വാസം നല്കിയിരുന്നു. ജോലി നഷ്ടപ്പെട്ടവരെ സൗജന്യമായി പോലും നാട്ടിലെത്തിച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് അഹമ്മദ് റഹീസ് മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ പ്രസിഡന്റ് ആകുന്നത്. അല് ബൂസ്താന് പാലസ് ഹോട്ടലില് നടന്ന ചടങ്ങില് ഇന്ത്യന് സ്ഥാനപതി അമിത് നാരംഗ് പുരസ്കാരം കൈമാറി. ഇന്ത്യന് സോഷ്യല് ക്ലബ് ഒമാന് ഭാരവാഹികള് സംബന്ധിച്ചു. അതെ സമയം തനിക്കു ലഭിച്ച ‘ ഇന്ത്യന് ഓഫ് ഇയര് ‘ പുരസ്കാരം ഒമാനിലെ ആയിരകണക്കിന് വരുന്ന മാനവികത മാത്രം ലക്ഷ്യമാക്കി, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയും , സ്വീകരിക്കാതെയും പ്രവര്ത്തിക്കുന്ന സാമൂഹിക പ്രവര്ത്തകര്ക്ക് സമര്പ്പിക്കുന്നതായി , അവാര്ഡ് സ്വീകരിച്ചുള്ള മറുപടി പ്രസംഗത്തില് അഹമ്മ്ദ് റഈസ് പറഞ്ഞു.

STORY HIGHLIGHTS:Indian of the year award to Ahmed Raheez

Related Articles

Back to top button