Education

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

ഒമാൻ:സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാർഗനിർദേശങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ ബാഗുകകളുടെ ഭാരം കുറയ്ക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും ദീർഘകാലമായുള്ള ആവശ്യത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം.

കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം.

മാർക്കറ്റില്‍ ലഭിക്കുന്ന സ്‌കൂള്‍ ബാഗുകളില്‍ പലതും ഭാരം കൂടിയതും കുട്ടികള്‍ക്ക് സൗകര്യപ്രദമല്ലാത്തതും കുട്ടികളുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തുമാണ്. കുട്ടികള്‍ ഉപയോഗിക്കുന്ന ബാഗുകളുടെ നിലവാരം അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ബാഗും ബാഗിലെ പുസ്തകങ്ങളുമടക്കം മൊത്തം ഭാരം കുട്ടിയുടെ ഭാരത്തിൻറെ 10 ശതമാനത്തില്‍ കുടുതല്‍ വരാൻ പാടില്ല. ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗ് ഭാരം കുറക്കാനും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മാർഗനിർദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

എല്ലാ ദിവസവും കുട്ടികള്‍ സ്‌കൂളില്‍ പുസ്തകങ്ങള്‍ കൊണ്ടു വരുന്നതിന് പകരം സ്‌കൂളില്‍ കുട്ടികള്‍ക്ക് ലോക്കറുകള്‍ അനുവദിക്കും. അധ്യാപകർ പരസ്പരം സഹകരിച്ച്‌ ഗൃഹപാഠങ്ങള്‍ നല്‍കുകയും ഇലക്‌ട്രോണിക് പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണം. കുട്ടികള്‍ ടൈം ടേബിളുകള്‍ അനുസരിച്ചാണ് പുസ്തകങ്ങള്‍ കൊണ്ട് പോകുന്നതെന്ന് ഉറപ്പ് വരുത്തുകയും അനാവശ്യ പുസ്തകങ്ങള്‍ കൊണ്ട് പോകുന്നത് തടയുകയും വേണം. കുട്ടികളുടെ ഭക്ഷണപാത്രങ്ങള്‍ പുസ്തക ബാഗില്‍ വെക്കാതെ പ്രത്യേകം കൊണ്ട് പോവണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

STORY HIGHLIGHTS:Oman’s Ministry of Education has published guidelines to reduce the weight of school bags

Related Articles

Back to top button