Event
ഒമാനി സംഗീതോത്സവത്തിന് സലാലയില്‍ തുടക്കം

സലാല:ദോഫാർ ഗവർണറേറ്റിലെ സലാലയില്‍ പന്ത്രണ്ടാമത് ഒമാനി സംഗീതോത്സവം ആഗസ്ത് 11ന് ആരംഭിച്ചു. ഒമാൻ സാംസ്കാരിക വകുപ്പും ദോഫാർ ഗവർണറുടെ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി തൊഴില്‍ മന്ത്രി ഡോ മഹദ് ബിൻ സയ്ദ് ബാവ്യിൻ ഉദ്ഘാടനം ചെയ്തു.
സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ആറു ഗായകരെയും അഞ്ചു കവികളെയും ആറു സംഗീത സംവിധായകരെയുമാണ് നിലവിലെ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

STORY HIGHLIGHTS:Omani music festival kicks off in Salalah
Follow Us