ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി നൂര്‍ ഗസല്‍ ജീവനക്കാര്‍
ഒമാൻ:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്കുള്ള സഹായ ഹസ്തവുമായി ഒമാനിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന വിതരണ കമ്ബനിയായ നൂർ ഗസല്‍.
ജീവനക്കാർ ചേർന്ന് സമാഹരിച്ച 10.5 ലക്ഷം രൂപയുടെ ചെക്ക് ദുരന്തത്തിനിരയായ ഒരു കുടുംബത്തിന് വീട് നിർമിച്ച് നല്‍കാൻ ഉപയോഗപ്പെടുത്തും.
പീപ്ള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് വീട് നിർമാണ പദ്ധതി നടപ്പാക്കുക. 700 സ്ക്വയർ ഫീറ്റുള്ള വീടാണ് നിർമിക്കുക. നൂർ ഗസല്‍ സുവൈഖ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ജീവനക്കാരുടെ പ്രതിനിധികളായ പി.എച്ച്. അഹമദ് അൻസാരി, പി.കെ. അഫ്‌സല്‍, എം. സതീഷ് എന്നിവരില്‍നിന്ന് പീപ്ള്‍സ് ഫൗണ്ടേഷന് വേണ്ടി ഷക്കീല്‍ ഹസ്സൻ തുക സ്വീകരിച്ചു. നൂർ ഗസല്‍ ഗ്രൂപ് സ്ഥാപനങ്ങളായ ഫൈൻ ഫുഡ്സ്, നൂർ അല്‍ കദറ യുനൈറ്റഡ് എല്‍.എല്‍.സി , നൂർ ഗസല്‍ ഖത്തർ & ഒമാൻ, എച്ച്.എസ് ഇന്റർനാഷനല്‍ ഖത്തർ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്നാണ് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്.
STORY HIGHLIGHTS:Noor Ghazal employees reach out to disaster victims