News

കുളിക്കാനിറങ്ങിയ ഒരാള്‍ മുങ്ങിമരിച്ചു.

ഒമാൻ:സീബ് വിലായത്തിലെ അല്‍സഫിനാത്ത് പ്രദേശത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ മുങ്ങിമരിച്ചു. നാലുപേരെ ഒമാൻ റോയല്‍ പൊലീസ് രക്ഷപ്പെടുത്തി.

ബുധനാഴ്ച അഞ്ചംഗ സ്വദേശി സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കടലില്‍ കുളിക്കുന്നതിനും ബീച്ച്‌ പ്രദേശങ്ങളില്‍ ഇറങ്ങുന്നതിനും നിബന്ധനകളും നിർദേശങ്ങളുമായി പൊലീസ് രംഗത്തെത്തി. സമുദ്ര സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും ഒരുപോലെ പാലിക്കുക, ജാഗ്രതയിലായിരിക്കുക, നീന്തുമ്ബോള്‍ കുട്ടികളെ നിരീക്ഷിക്കുക, കഴിവതും ഇത്തരം അപകടകരമായ പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കാൻ ശ്രമിക്കുക എന്നിവ നിർദേശങ്ങളായി പൊലീസ് അറിയിച്ചു.

STORY HIGHLIGHTS:A man drowned while taking a bath.

Related Articles

Back to top button