Travel

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറഞ്ഞുപോകുന്നതിനെതിരെ റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്

സലാല | ഖരീഫ് സീസണിൽ പൊടിപടലങ്ങളും മഴയുമട ക്കം പ്രതികൂല കാലാവസ്ഥ യിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറഞ്ഞുപോകുന്നതിനെതിരെ റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്. ലൈസൻസ് പ്ലേറ്റുകൾ മുഴുവൻ സമയം വ്യക്തമായി ദൃശ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് പൊതു ജനങ്ങളുടെ ശ്രദ്ധയിലേക്കായി പുറത്തിറക്കിയ സന്ദേശത്തിൽ നിർദേശിച്ചു. നമ്പർ പ്ലേറ്റുകൾ ദൃശ്യമല്ലെങ്കിൽ പിഴ ശിക്ഷ ലഭിക്കും.

ഖരീഫ് കാലത്ത് മഴയും പൊടിയും കാരണം വാഹന ങ്ങളും ബോഡിയും ഗ്ലാസുകളും ലൈസൻസ് പ്ലേറ്റുകൾ അടക്കമുള്ള ഭാഗങ്ങൾ മറ ഞ്ഞുപോകാറുണ്ട്. എന്നാൽ, ഇത്തരം ഘട്ടങ്ങളിലും നമ്പർ പ്ലേറ്റുകൾ മറയുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇടയ്ക്കിടെ പരിശോധിച്ച് മുൻവശത്തെയും പിന്നിലെയും നമ്പർ പ്ലേറ്റുകളുടെ ദൃശ്യത ഉറപ്പുവരു ത്തണം. ദോഫാറിൽ നിന്നുള്ള വാഹനങ്ങളുടെ ദൃശ്യ ങ്ങൾ ഉൾപ്പെടെ പങ്കുവെച്ചാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം ഉണർത്തിയത്.

STORY HIGHLIGHTS:Royal Oman Police warns against obscuring vehicle number plates

Related Articles

Back to top button