Travel
വിസരഹിത യാത്ര അനുവദിച്ച് തായ്ലാന്റ്

ഒമാൻ: ഒമാനി പൗരൻമാർക്ക് വിസരഹിത യാത്ര അനുവദിച്ച് തായ്ലാന്റ് . 60 ദിവസം വരെയാണ് തായ്ലാന്റിൽ താമസാനുമതി ലഭിക്കുക യെന്ന് ബാങ്കോക്കിലെ ഒമാൻ എംബസി അറിയിച്ചു.
ജൂലൈ 15 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. 60 ദി വസത്തിൽ കൂടുതൽ സമയം താമസിക്കേണ്ടവർക്ക് തായ്ലാന്റിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലോ ലേബർ ഓഫീസുകളിലോ അറിയിപ്പ് നൽകേണ്ടതാണ്. ഈ സൗകര്യം ഉപയോഗിച്ച് പരമാവധി 90 ദിവസം വരെ തായ്ലാന്റിൽ സൗജന്യമായി തുടരാം. എന്നാൽ, ഇത് തായ്ലാന്റ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിധേയമാണ്.
STORY HIGHLIGHTS:Omani citizens allowed visa-free travel to Thailand.
Follow Us